തിരുവനന്തപുരം: കെ. സുരേന്ദ്രനെ മര്യാദ പഠിപ്പിക്കുന്നതിന് മുൻപ് കെയുഡബ്ല്യുജെ സ്വന്തം മുഖം കണ്ണാടിയിൽ നോക്കണമെന്ന് സദാനന്ദൻ മാസ്റ്റർ. സുരേന്ദ്രൻ പറയുന്ന രാഷ്ട്രീയം നിങ്ങളെ വിറളി പിടിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യും. അപ്പോഴുണ്ടാകുന്ന വെപ്രാളം നിങ്ങളുടെ വാക്കുകളിലുണ്ടെന്നും സദാനന്ദൻ മാസ്റ്റർ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തങ്ങൾക്ക് കിട്ടിയ കസേരയ്ക്ക് ഇല്ലാത്ത വലിപ്പവും വല്ലാത്ത അധികാരവും ഉണ്ടെന്നാണ് കെയുഡബ്ല്യുജെയുടെ പ്രസിഡന്റും സെക്രട്ടറിയും കരുതിയിരിക്കുന്നത്. ഇവരുടെ ധിക്കാരം നിറഞ്ഞ പ്രസ്താവന കാണുമ്പോൾ കൂടുതൽ ഒന്നും പറയാനില്ല. സുരേന്ദ്രനെ മര്യാദ പഠിപ്പിക്കുന്നതിനു മുമ്പ് സ്വന്തം മുഖമൊന്ന് കണ്ണാടിയിൽ നോക്കണം.യു.പി. യിൽ ആഖജ നേതാവ് യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതോടെ ജനാധിപത്യത്തിൽ തനിക്കുള്ള വിശ്വാസം നഷ്ടമായെന്ന് പരസ്യമായി പ്രഖ്യാപിച്ച മഹതി ഇവർക്കിടയിൽ ബഹുമാന്യയാണെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
കെ. സുരേന്ദ്രനെ പഠിപ്പിക്കാൻ വരട്ടെ…
ചിലരങ്ങനെയാണ്.
തങ്ങൾക്ക് കിട്ടിയ കസേരയ്ക്ക് ഇല്ലാത്ത വലുപ്പവും വല്ലാത്ത അധികാരവുമുണ്ടെന്നങ്ങ് ധരിച്ചു കളയും. BJP സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെയുള്ള തീട്ടൂരമായി KUWJ സംസ്ഥാന പ്രസിഡണ്ടും സെക്രട്ടറിയും ചേർന്നിറക്കിയ ധിക്കാരം നിറഞ്ഞ പ്രസ്താവന കാണുമ്പോൾ മറ്റെന്തു പറയാൻ ! സുരേന്ദ്രനെ മര്യാദ പഠിപ്പിക്കുന്നതിനു മുമ്പ് സ്വന്തം മുഖമൊന്ന് കണ്ണാടിയിൽ നോക്കണം. കഴിഞ്ഞ ദിവസമാണ് കൊമ്പത്തിരിക്കുന്ന
ഒരു മാധ്യമ പ്രവർത്തക മഹാ കുംഭമേളയിൽ കേരളത്തിൽ നിന്ന് പങ്കെടുത്തവരെക്കുറിച്ച് ഒരു ഗവേഷണ പ്രബന്ധം അവതരിപ്പിച്ചത്.
നൂറു ശതമാനം (?!) സാക്ഷരതയുള്ള കേരളത്തിൽ നിന്ന് ഏറെ പേർ ആ മഹായജ്ഞത്തിൽ പങ്കാളികളായതിൽ ലജ്ജ തോന്നിയ ആ മാ.പ്ര, BJP യ്ക്ക് ഇവിടെ ലഭിക്കുന്ന അംഗീകാരത്തിലും ഹൃദയ വേദന അനുഭവിക്കുന്നു… ! ഇതേ അവതാരമാണ്, മുമ്പ് നടന്ന ഒരു പൊതുതെരഞ്ഞെടുപ്പിൽ BJP യ്‌ക്കെതിരെ കള്ള വാർത്ത ചമയ്ക്കാൻ തന്റെ കീഴ്ജീവനക്കാർക്ക് ഇ.മെയിൽ സന്ദേശമയച്ചത്. BJP വെറുക്കപ്പെട്ട പാർട്ടിയാണെന്ന് സ്ഥാപിച്ചെടുക്കാൻ ഒരു കേമൻ നടത്തിയ വൃത്തികെട്ട ചാനൽ ഷോ കേരളം കണ്ടതാണ്. യു.പി. യിൽ BJP നേതാവ് യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതോടെ ജനാധിപത്യത്തിൽ തനിക്കുള്ള വിശ്വാസം നഷ്ടമായെന്ന് പരസ്യമായി പ്രഖ്യാപിച്ച മഹതി ഇവർക്കിടയിൽ ബഹുമാന്യയത്രെ….
ഉത്തർപ്രദേശിൽ കുത്തിത്തിരിപ്പുണ്ടാക്കാൻ ഇറങ്ങിപ്പുറപ്പെട്ട ജിഹാദി ഏജന്റായ ഒരു മാ.പ്രയെ രക്ഷിച്ചെടുക്കാൻ വേണ്ടി സുപ്രീം കോടതി അഭിഭാഷകർക്കായി വൻതുക ചെലവാക്കിയ കഥയൊക്കെ നാട്ടിൽ പാട്ടാണ് സാർ….
മാധ്യമ നൈതികതയുടെ നന്മകളെല്ലാം ചവിട്ടിമെതിച്ചു കൊണ്ട് വിളയാടുന്ന, ഈ ജനുസ്സിൽ പെട്ട വികാര ജീവികളെ മേയ്ച്ചു നടക്കുന്ന KUWJ നേതാക്കളോട് സംവദിക്കുന്നതു പോലും സമയം മെനക്കെടുത്തലാണെന്നറിയാം. എന്നാലും, കെ.സുരേന്ദ്രന്റേത് എന്തുതരം രാഷ്ട്രീയമാണെന്ന് മാർക്കിടാൻ ജമാഅത്ത ഇസ്ലാമിയും CPI യും വളർന്നിട്ടില്ലെന്ന് വിനയപൂർവം ഓർമിപ്പിക്കേണ്ടി വരുന്നു. സുരേന്ദ്രൻ പറയുന്ന രാഷ്ട്രീയം നിങ്ങളെ വിറളി പിടിപ്പിക്കും, ഭയപ്പെടുത്തും. അപ്പോഴുണ്ടാകുന്ന വെപ്രാളം നിങ്ങളുടെ വാക്കുകളിലുണ്ട്. ആരെയും ഉപദേശിക്കാനും ആർക്കെതിരെയും അധിക്ഷേപം നടത്താനും തങ്ങൾക്കവകാശമുണ്ടെന്ന മിഥ്യാ ധാരണയിൽ നിന്നുടലെടുക്കുന്ന അഹങ്കാരമുണ്ടല്ലോ, അത് BJP യുടെ നേരെ വേണ്ട.
Discussion about this post