തുടക്കം മുതൽ ട്വിസ്റ്റോട് ട്വിസ്റ്റ്… ആകാംക്ഷ വർദ്ധിപ്പിച്ച് ക്യാരക്ടർ പോസ്റ്ററുകൾ., തുടക്കം മുതൽ വൻ ഹൈപ്പാണ് മോഹൻ ലാൽ ചിത്രം എമ്പുരാന് ലഭിക്കുന്നത്. കാത്തിരിപ്പിന് വിരാമമിട്ട് ഈ മാസം ചിത്രം പ്രക്ഷകർക്ക് മുന്നിൽ എത്തും. ഇത്രയേറെ
മലയാളി പ്രേക്ഷകരെ കൊരിത്തരിപ്പിച്ചിട്ടും സംവിധായകൻ പൃഥ്വിരാജ് പല അഭിമുഖങ്ങളിലും അഭിപ്രായപ്പെടുന്നത് എമ്പുരാൻ ചെറിയ സിനിമയാണ് എന്നാണ് . എന്നാൽ സംവിധായകന്റെ വാക്കുകൾ കേട്ട് നിസാരമായി കാണേണ്ട എന്നാണ് കന്നട നടൻ കിഷോർ പറയുന്നത്.
എമ്പുരാൻ വലിയ ഒരു ചിത്രമാണ് . എമ്പുരാനെ പറ്റി എന്താണ് പറയേണ്ടത് എന്ന് ഇപ്പോഴും അറിയില്ല…. ഞാൻ ആ സിനിമയുടെ ഭാഗമാണ്. ഒരു ചെറിയ റോളാണ്, എന്നാൽ വളരെ ഇന്ററസ്റ്റിങ്ങായ റോളുമാണ്. ഞാനും ചരിത്രത്തിന്റെ ഭാഗമാകുന്നു എന്ന് വേണമെങ്കിൽ പറയാം. മലയാളം, തമിഴ് ഇൻഡസ്ട്രി മൊത്തം എമ്പുരാൻ സിനിമയിൽ ഉണ്ട്. പൃഥ്വിരാജെന്ന നടൻ ആ സിനിമയുടെ സംവിധായകനായതിന്റെ മികവുണ്ടെന്നും നടൻ കിഷോർ അഭിപ്രായപ്പെടുന്നു .
മോഹൻലാൽ എന്ന നടന്റെ ഏറ്റവും മികച്ച രീതിയിൽ സമീപകാലത്ത് തിയേറ്ററുകളിൽ പ്രേക്ഷകർ കണ്ടത് ലൂസിഫറിലൂടെ തന്നെയാണ്. അതുകൊണ്ടുതന്നെ രണ്ടാം ഭാഗം വരുമ്പോൾ മോഹൻലാലിന്റെ അടുത്ത അവതാരത്തിനായി പ്രേക്ഷകർ കാത്തിരിക്കുകയാണ്. ഖുറേഷി എബ്രഹാം എന്ന കഥാപാത്രമായി മോഹൻലാൽ വരുമ്പോൾ അതൊരു ഒന്നൊന്നര വരവ് തന്നെയായിരിക്കും എന്ന് ആരാധകർ ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. എമ്പുരാൻ കാണാൻ പ്രേക്ഷകർ കാത്തിരിക്കുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണവും ഇതുതന്നെയാണ്. ഇതിന് തെളിവെന്നോണമാണ് ക്യാരക്റ്റർ പോസ്റ്ററുകൾ പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ചത്. ഏറ്റവും കൂടുതൽ പേർ കണ്ട സിനിമയുടെ ക്യാരക്റ്റർ പോസ്റ്റർ മോഹൻലാലിന്റേതാണ്. അത് കഴിഞ്ഞാൽ
ഏറ്റവും കൂടുതൽ പേർ കണ്ട സിനിമയുടെ ക്യാരക്റ്റർ പോസ്റ്റർ സുരാജ് വെഞ്ഞാറന്മൂടിന്റേതായിരുന്നു. പ്രേക്ഷകരുടെ ഭാഗത്ത് നിന്നും വലിയ സ്വീകാര്യതയാണ് പോസ്റ്ററുകൾക്ക് ലഭിച്ചത്.
ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്.എന്തൊക്കെയായാലും വൻ താര നിര തന്നെ അണിനിരക്കുന്ന ചിത്രമാണ് എമ്പുരാൻ എന്ന് വ്യക്തമാണ്.
2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ‘എമ്പുരാൻ’ എത്താൻ ഒരുങ്ങുകയാണ്. മലയാള സിനിമയിലെ പടകുതിരയായി എമ്പുരാൻ മാറും എന്നാണ് സിനിമ പ്രേമികളുടെ പ്രതീക്ഷ . ഈ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ എമ്പുരാന് സാധിക്കുമോ എന്ന് നമുക്ക് കാത്തിരുന്ന് തന്നെ കാണാം.
Discussion about this post