മലയാള സിനിമാപ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന എമ്പുരാൻ. ലൂസിഫറിന്റെ രണ്ടാം ഭാഗം എന്ന നിലയ്ക്കുള്ള വമ്പൻ ഹൈപ്പോടെയാണ് ചിത്രമെത്തുന്നത്. മാർച്ച് 27 ന് എത്തുന്ന ചിത്രത്തിൻറെ വരവ് ആഘോഷമാക്കാനുള്ള തയ്യാറെടുപ്പുകളിലാണ് മോഹൻലാൽ ആരാധകർ.ഇപ്പോഴിതാ എമ്പുരാൻറെ ഏറ്റവും ആദ്യത്തെ കളക്ഷൻ റിപ്പോർട്ട് പുറത്തെത്തിയിരിക്കുകയാണ്.
അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച നോർത്ത് അമേരിക്കയിൽ നിന്നുള്ള കളക്ഷൻ റിപ്പോർട്ട് ആണ് ആദ്യമായി പുറത്തെത്തിയിരിക്കുന്നത്. ട്രാക്കർമാരുടെ കണക്ക് അനുസരിച്ച് യുഎസിലെ 16 ഷോകളിൽ നിന്ന് ചിത്രം നിലവിൽ വിറ്റിരിക്കുന്നത് 735 ടിക്കറ്റുകളാണ്. കാനഡയിലെ 24 ഷോകളിൽ നിന്ന് 3253 ടിക്കറ്റുകളിലും. കാനഡ തിയറ്ററുകളിലെ ഓൺലൈൻ ബുക്കിംഗിൻറെ സ്‌ക്രീൻ ഷോട്ടുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. 11 ലൊക്കേഷനുകളിലായാണ് 40 ഷോകൾ. ഇതിൽ നിന്നായി ചിത്രം ഇതിനകം 101,000 ഡോളർ നേടി എന്നാണ് കണക്കുകൾ. ഇന്ത്യൻ കറൻസിയിലേക്ക് മാറ്റുമ്പോൾ 87.7 ലക്ഷം രൂപയാണ് നോർത്ത് അമേരിക്കയിൽ നിന്ന് ചിത്രം നേടിയിരിക്കുന്നത്. ഒരു മലയാള ചിത്രത്തെ സംബന്ധിച്ച് ഏറ്റവും വേഗത്തിൽ ഒരു ലക്ഷം ഡോളർ കളക്ഷൻ പിന്നിടുന്ന ചിത്രമായിരിക്കുകയാണ് ഇതിലൂടെ എമ്പുരാൻ. റിലീസിന് ഇനിയും 10 ദിനങ്ങൾ കൂടി അവശേഷിക്കുന്നതിനാൽ അഡ്വാൻസ് ബുക്കിംഗിൽത്തന്നെ ചിത്രം പണം വാരാനാണ് സാധ്യത.
ഫാൻസ് ഷോ ടിക്കറ്റുകളുടെ വിൽപന ഏറെ മുൻപേ ആരംഭിച്ചിരുന്നെങ്കിലും അതിൻറെ ടൈമിംഗ് സംബന്ധിച്ച് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപനം എത്തിയത്. എമ്പുരാൻറെ ആദ്യ ഷോകൾ മാർച്ച് 27 ന് പുലർച്ചെ 6 മണിക്കാണ് ആരംഭിക്കുക. ശനിയാഴ്ച വരെയുള്ള ചാർട്ടിം?ഗ് പ്രകാരം ചിത്രത്തിന് കേരളത്തിൽ ആകെയുള്ളത് 241ഫാൻസ് ഷോകളാണ്. ഞായറാഴ്ചയോടെ ഇത് 300 കടന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇതിൽ ഏറ്റവുമധികം ഷോകൾ തിരുവനന്തപുരത്തും ഏറ്റവും കുറവ് ഷോകൾ ഇടുക്കിയിലും കാസർ?ഗോഡുമാണ്.
തിരുവനന്തപുരം- 37
കോഴിക്കോട്- 28
തൃശൂർ- 26
മലപ്പുറം- 26
എറണാകുളം- 21
കണ്ണൂർ- 21
ആലപ്പുഴ- 19
കൊല്ലം- 16
പാലക്കാട്- 16
കോട്ടയം- 12
പത്തനംതിട്ട- 9
വയനാട്- 4
ഇടുക്കി- 3
കാസർഗോഡ്- 3
Discussion about this post