മമ്മൂട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് വലിയ അഭ്യൂഹങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത്. അസുഖം ബാധിച്ച മമ്മൂട്ടിയെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും പരിശോധനയിൽ കുടലിന് കാൻസർ സ്ഥിരീകരിച്ചുവെന്നുമായിരുന്നു വാർത്തകളിൽ ചിലത്.
ഇതോടെ താരത്തിന്റെ പിആർ ടീം തന്നെ വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് എല്ലാ ഊഹാപോഹങ്ങളും അടിസ്ഥാനരഹിതമാണെന്നും ഇവർ അറിയിച്ചു. മമ്മൂട്ടി കാൻസർ ബാധിതനാണെന്ന പ്രചരണം തികച്ചും അടിസ്ഥാന രഹിതമാണ്. താരം ആരോഗ്യവാനാണ്, റംസാൻ മാസം കാരണമാണ് അദ്ദേഹം തന്റെ തിരക്കേറിയ ഷെഡ്യൂളിൽ നിന്ന് ഇടവേള എടുത്തത്. ഇടവേളയ്ക്ക് ശേഷം അദ്ദേഹം മോഹൻലാലിനൊപ്പം മഹേഷ് നാരായണന്റെ സിനിമയുടെ ഷൂട്ടിംഗിലേക്ക് മടങ്ങുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അതേസമയം മമ്മൂട്ടി നായകനാകുന്ന ബസൂക്ക സിനിമയുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. കലിപ്പിൽ നിൽക്കുന്ന മമ്മൂട്ടിയുടെ ലുക്കിന് മികച്ച സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. ആരാധകരുടെ സ്‌നേഹം നിറഞ്ഞ വാക്കുകളാണ് സമ്പന്നമാണ് കമ്മന്റ് ബോക്‌സ്.
Discussion about this post