കോളേജ് വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തിയശേഷം യുവാവ് ട്രെയിനിന് മുന്നിൽചാടി ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
ഉളിയക്കോവിൽ വിളപ്പുറം മാതൃകാനഗർ 162 ഫ്ലോറി ഡെയിലിൽ ഫെബിൻ ജോർജ് ഗോമസാണ് (21) കൊല്ലപ്പെട്ടത്. നീണ്ടകര പുത്തൻതുറ തെക്കേടത്ത് വീട്ടിൽ തേജസ് രാജുവാണ് (22) ട്രെയിനിന്മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്.
തേജസുമായുള്ള ബന്ധത്തിൽ നിന്ന് ഫെബിന്റെ സഹോദരി പിന്മാറിയതാണ് കൊലയ്ക്ക്കാരണമെന്നാണ് വിവരം. പെൺകുട്ടിയെ പെട്രോളൊഴിച്ച് കത്തിക്കാനായിരുന്നു പദ്ധതി. കുപ്പിയിൽപെട്രോളുമായിട്ടാണ് തേജസ് രാജ് പെൺകുട്ടിയുടെ വീട്ടിലെത്തിയത്. തുടർന്ന് ഫെബിന്റെഅച്ഛനുമായുള്ള വാക്കുതർക്കത്തിനിടെ തടയാനെത്തിയ ഫെബിനെ കുത്തുകയായിരുന്നു. ഫെബിനെകുത്തിയതിന് ശേഷം കാറുമെടുത്ത് രക്ഷപ്പെട്ട പ്രതി ട്രെയിനിന് മുന്നിൽ ചാടിജീവനൊടുക്കുകയായിരുന്നു.
ഫെബിന്റെയും തേജസിന്റെയും കുടുംബങ്ങൾ തമ്മിൽ വർഷങ്ങൾ നീണ്ട അടുപ്പമുണ്ട്. എഞ്ചിനീയറിംഗ് കോളേജിൽ സഹപാഠികളായിരുന്ന ഫെബിന്റെ സഹോദരിയും തേജസ് രാജുംപ്രണയത്തിലായിരുന്നു. ബാങ്ക് പരീക്ഷാ പരിശീലനത്തിനും ഇരുവരും ഒന്നിച്ചുണ്ടായിരുന്നു. ഇരുവരുംപരീക്ഷയെഴുതിയെങ്കിലും യുവതിക്ക് മാത്രമാണ് ജോലി ലഭിച്ചത്. തേജസ് സിവിൽ പോലീസ് ഓഫീസർ പരീക്ഷ ജയിച്ചെങ്കിലും കായികക്ഷമതാ പരീക്ഷയിൽ പരാജയപ്പെട്ടു.
വിവാഹത്തിന് രണ്ടുപേരുടെയും കുടുംബങ്ങൾ സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട്യുവതി ബന്ധത്തിൽ നിന്ന് പിൻമാറി. ബന്ധം തുടരണമെന്ന് ആവശ്യപ്പെട്ട് യുവതിയെ തേജസ് ശല്യംചെയ്തത് വീട്ടുകാർ വിലക്കി. ഇതിലുള്ള വൈരാഗ്യമാണ് കൊലയിൽ കലാശിച്ചത്.
കൊലപാതകത്തിനു ശേഷം കത്തി ഉപേക്ഷിച്ച തേജസ്, കാറിൽ കയറി ഇവിടെ നിന്ന് രക്ഷപ്പെട്ടു. മൂന്നു കിലോമീറ്റർ അകലെ ചെമ്മാൻമുക്ക് റെയിൽവേ ഓവർബ്രിഡ്ജിനു താഴെ വാഹനംനിർത്തുകയായിരുന്നു. വാഹനത്തിൽ നിന്ന് കൈ ഞരമ്പ് മുറിച്ച ശേഷമാണ് തേജസ് പുറത്തേക്ക് ഇറങ്ങിയത്. ഉടൻ തന്നെ ഇതുവഴി വന്ന ട്രെയിനിനു മുന്നിലേക്ക് ചാടി ജീവനൊടുക്കുകയും ചെയ്തു. കാറിൽ രക്തം പടർന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതി തേജസ്, കൊല്ലം ഡിസ്ട്രിക്ട് ക്രൈംറെക്കോർഡ്സ് ബ്യൂറോ ഗ്രേഡ് എസ്ഐ രാജുവിന്റെ മകനാണ്.
Discussion about this post