പത്തനംതിട്ട; നടൻ മമ്മൂട്ടിയ്ക്കായി ശബരിമലയിൽ വഴിപാട് നടത്തി മോഹൻലാൽ. മമ്മൂട്ടിയുടെ പേരിൽ ഉഷപൂജയാണ് അദ്ദേഹം നടത്തിയത്. തന്റെ ഭാര്യ സുചിത്രയുടെ പേരിലും മോഹൻലാൽ വഴിപാട് നടത്തി. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിലാണ് മമ്മൂട്ടിക്കായി മോഹൻലാൽ വഴിപാട് നടത്തിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആരോഗ്യപരമായ ബുദ്ധിമുട്ടിലായിരുന്നു മമ്മൂട്ടിയെന്ന് വാർത്തകളുണ്ടായിരുന്നു.
ഇന്ന് വൈകുന്നേരത്തോടെയാണ് മോഹൻലാൽ ഇരുമുടിക്കെട്ടുമായി സന്നിധാനത്ത് എത്തിയത്. സുഹൃത്ത് കെ മാധവനൊപ്പമായിരുന്നു സന്ദർശനം. ബുധനാഴ്ച രാവിലെ നെയ്യഭിഷേകം നടത്തിയാവും മലയിറങ്ങുക.
അതേസമയം മാർച്ച് 27-നാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനംചെയ്ത എമ്പുരാൻ പ്രദർശനത്തിനെത്തുന്നത്.
Discussion about this post