സോഷ്യൽ മീഡിയ ഒന്നടക്കം ചോദിച്ചിരുന്നത് എംപുരാന്റെ ട്രെയ്ലർ പുറത്തുവരാത്തത് എന്തുകൊണ്ട് എന്നാണ്. റിലീസിന് തീയതി അടുത്തിട്ടും എന്താണ് ട്രെയ്ലർ പുറത്തുവിടാത്തത് എന്ന് പൃഥ്വിരാജിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ആരാധകർ നിരന്തരം തിരക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ എംപുരാന്റെ ട്രെയ്ലർ എന്നെത്തുമെന്ന് അറിയിച്ചിരിക്കുകയാണ് പൃഥ്വിരാജ്. നാളെ ഉച്ചയ്ക്ക് 1:8 നാണ് സിനിമയുടെ ട്രെയ്ലർ അണിയറപ്രവർത്തകർ പുറത്തു വിടുന്നത്.
പൊതുവേ വൈകുന്നേരം ആറ് മണിക്കോ അല്ലെങ്കിൽ ഏഴ് മണിക്കോ ആണ് സിനിമകളുടെ ട്രെയ്ലർ പുറത്തുവിടാറ്. അതുകൊണ്ട് തന്നെ എംപുരാന്റെ ട്രെയ്ലർ പുറത്തെത്തുന്ന സമയത്തേ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. ഈ സമയത്തിന് പിന്നിലും എന്തെങ്കിലും ഒരു കാരണം ഒളിഞ്ഞിരിപ്പുണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമായ ലൂസിഫറിനേക്കാൾ ദൈർഘ്യവുമുണ്ട് പുറത്തുവരുന്ന വിവരമനുസരിച്ച് എംപുരാന്. ലൂസിഫറിൻറെ ദൈർഘ്യം 2 മണിക്കൂർ 52 മിനിറ്റ് ആയിരുന്നെങ്കിൽ എംപുരാൻറ ദൈർഘ്യം 2 മണിക്കൂർ 59 മിനിറ്റ് 59 സെക്കൻറ് ആണ്. മാർച്ച് 27 നാണ് ആഗോളതലത്തിൽ സിനിമ റിലീസിന് ഒരുങ്ങുന്നത്.
Discussion about this post