എറണാകുളം: വാളയാർ മോഡൽ പീഡനം എറണാകുളത്തും. പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച സംഭവത്തിൽ ടാക്‌സി ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം കുറുപ്പംപടിയിലാണ് സംഭവം. പെൺകുട്ടികളുടെ അമ്മയുടെ സുഹൃത്താണ് അറസ്റ്റിലായത്.
അയ്യമ്പുഴ സ്വദേശി ധനേഷ് കുമാർ ആണ് പ്രതി. 10 ഉം 12 ഉം വയസ്സുള്ള കുട്ടികളെ ഇയാൾ കഴിഞ്ഞ രണ്ട് വർഷമായി പീഡിപ്പിച്ച് വരികയായിരുന്നു. പെൺകുട്ടികളിൽ ഒരാൾ സുഹൃത്തിന് അയച്ച കത്താണ് ഞെട്ടിക്കുന്ന വിവരം പുറത്തുവരാൻ കാരണം ആയത്.
രോഗം ബാധിച്ചാണ് പെൺകുട്ടികളുടെ പിതാവ് മരിച്ചത്. രോഗിയായിരിക്കെ പിതാവിനെ ആശുപത്രിയിൽ കൊണ്ടുപോയിരുന്നത് ധനേഷിന്റെ ടാക്‌സിയിൽ ആയിരുന്നു. ഭർത്താവിന്റെ മരണ ശേഷം യുവതിയും ധനേഷ് കുമാറും ലിവിംഗ് ടുഗെതറിൽ ആയിരുന്നു. ഇത് മുതലെടുത്താണ് ഇയാൾ പെൺകുട്ടികളെ ഉപദ്രവിച്ചത്. 2023 മുതൽ കുഞ്ഞുങ്ങളെ ഇയാൾ ഉപദ്രവിച്ചുവരുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്.
പ്രായപൂർത്തിയാകാത്ത സഹോദരിമാരെ രണ്ടു വർഷത്തിലേറെയായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ ടാക്‌സി ഡ്രൈവർ എറണാകുളം കുറുപ്പംപടിയിൽ അറസ്റ്റിൽ. കുട്ടികളുടെ അമ്മയുമായി ഉണ്ടായിരുന്ന സൗഹൃദം മുതലെടുത്തായിരുന്നു പീഡനം. കുട്ടികളുടെ അമ്മയുടെ പങ്കും പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ 2 വർഷമായി 10ഉം 12ഉം വയസുള്ള സഹോദരിമാരെ അമ്മയുടെ അയ്യമ്പുഴ സ്വദേശിയായ ടാക്‌സി ഡ്രൈവർ ധനേഷ് കുമാർ പീഡനത്തിന് ഇരയാക്കുകയായിരുന്നു.
കുറുപ്പംപടിയിലെ വാടകവീട്ടിലാണ് ഈ കുടുംബം താമസിച്ചിരുന്നത്. ധനേഷ് കുമാർ എല്ലാ ആഴ്ചയും എത്തും. രണ്ട് പെൺകുട്ടികളും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരാണ്. ഇതിൽ സുഹൃത്തുക്കളുടെ ചിത്രം കണ്ട ധനേഷ് പെൺകുട്ടികളോട് സുഹൃത്തുക്കളെ പരിചയപ്പെടുത്തിത്തരാൻ ആവശ്യപ്പെടുകയായിരുന്നു. ഇയാളുടെ നിർബന്ധം സഹിക്കവയ്യാതെ ആയപ്പോൾ കുട്ടികളിൽ മൂത്തയാൾ സുഹൃത്തിന് കത്തെഴുതി. ഞങ്ങളുടെ അച്ഛന് നിന്നെ കാണണമെന്ന് പറഞ്ഞു എന്ന് അറിയിച്ചുകൊണ്ടായിരുന്നു കത്ത്. ഉടനെ കത്ത് കിട്ടിയ പെൺകുട്ടി അതേ സ്‌കൂളിലെ അദ്ധ്യാപകി കൂടിയായ അമ്മയ്ക്ക് കത്ത് കൈമാറുകയായിരുന്നു.
കത്തിൽ സംശയം തോന്നിയ അദ്ധ്യാപികയാണ് വിവരം പോലീസിനെ അറിയിച്ചത്. തുടർന്ന് പോലീസ് അന്വേഷണം നടത്തുകയായിരുന്നു. പോലീസ് രഹസ്യമായി പെൺകുട്ടികളുടെ മൊഴിയും ശേഖരിച്ചിരുന്നു. ഇതിൽ നിന്നാണ് ഇയാൾ പെൺകുട്ടികളെ പീഡിപ്പിച്ചുവരികയായിരുന്നുവെന്ന് വ്യക്തമായത്. സംഭവത്തിൽ കുട്ടികളുടെ അമ്മയ്ക്ക് പങ്കുണ്ടോയെന്ന കാര്യം പോലീസ് പരിശോധിച്ചുവരികയാണ്.
Discussion about this post