കൊച്ചി: വൻ കുടലിൽ കാൻസർ ലക്ഷണം കണ്ടെത്തിയതിനെ തുടർന്ന് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി ചികിത്സയിലാണെന്നും അഭിനയത്തിൽ നിന്നും താത്ക്കാലിക ഇടവേളയെടുത്തുവെന്നുമാണ് റിപ്പോർട്ടുകൾ. ചെന്നെയിൽ കുടുംബത്തോടൊപ്പം താമസിച്ചാണ് ചികിത്സ തുടരുന്നുവെന്നാണ് വാർത്തകൾ. രോഗവിവരം തള്ളി താരത്തിന്റെ പിആർ ടീം രംഗത്തെത്തിയെങ്കിലും ശബരിമല ദർശനവേളയിൽ മോഹൻലാൽ മമ്മൂട്ടിയുടെ പേരിൽ വഴിപാട് നടത്തിയതിന്റെ ഫോട്ടോകൾ പുറത്ത് വന്നിരുന്നു. ഇതോടെ താരത്തിന്റെ ആരോഗ്യം സംബന്ധിച്ച് ആരാധകർക്ക് ആശങ്കയേറി.
ഇപ്പോഴിതാ തന്റെ ആഡംബര വസതി ആരാധകർക്കായി തുറന്നുകൊടുക്കാൻ ഒരുങ്ങുകയാണ് മമ്മൂട്ടി. കൊച്ചി പനമ്പിള്ളി നഗറിലെ വീട് സ്റ്റേക്കേഷൻ ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവർക്കായി തുറന്നുകൊടുക്കുകയാണെന്നാണ് വിവരം. അത്യാഡംബര സൗകര്യങ്ങളോടുകൂടിയുള്ളതാണ് ഈ വീട്.മമ്മൂട്ടി ഹൗസ്’ കഴിഞ്ഞ ദിവസം മുതലാണ് അതിഥികള്‍ക്ക് തുറന്നുനല്‍കിയത്. വെക്കേഷന്‍ എക്‌സ്പീരിയന്‍സ് എന്ന ഗ്രൂപ്പാണ് മമ്മൂട്ടിയുടെ വീട്ടിലെ താമസത്തിന് സൗകര്യമൊരുക്കുന്നത്. ബോട്ടീക് മോഡലിലാണ് വീട് പുതുക്കി പണിതിരിക്കുന്നത്. ഇവിടെ സ്റ്റേക്കേഷനായുള്ള ബുക്കിങ്ങ് തുടങ്ങിക്കഴിഞ്ഞു. . 75000 രൂപയാണ് ഒരു ദിവസം മമ്മൂട്ടിയുടെ വീട്ടിൽ താമസിക്കാനായുള്ള തുക.
നാല് വർഷം മുൻപുവരെ സകുടുംബം മമ്മൂട്ടി ഇവിടെയാണ് കഴിഞ്ഞിരുന്നത്. പിന്നീട് വൈറ്റില ജനതയിൽ അംബേലിപ്പാടം റോഡിൽ പുതിയ വീട് പണിതതോടെ കുടുംബം അങ്ങോട്ടേയ്ക്ക് താമസം മാറി. പനമ്പിള്ളിയിലെ വീട് റിസോർട്ടാക്കി മാറ്റിയിരിക്കുകാണ് താരം. ബോട്ടിക് വില്ല മോഡലിലാണ് വീട് പണിതിരിക്കുന്നത്. ഇവിടെ സ്റ്റേക്കേഷനുള്ള ബുക്കിംഗ് ആരംഭിച്ചുകഴിഞ്ഞതായാണ് വിവരം.
Discussion about this post