കൊല്ലം: ശക്തികുളങ്ങരയിൽ ലക്ഷക്കണക്കിന് രൂപ വിലവരുന്ന മയക്കുമരുന്നുമായി പിടിയിലായ യുവതി, പോലീസിന്റെ നോട്ടപ്പുള്ളിയായിരുന്നുവെന്ന് വിവരം. പെരിനാട് ഇടിവട്ടം സ്വദേശിനിയായ അനില രവീന്ന്രനെന്ന 34 കാരിയെയാണ് എംഡിഎംഎയുമായി പിടികൂടിയത്. നേരത്തെയും ഇവരെ മയക്കുമരുന്നുമായി പിടികൂടിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
50 ഗ്രാം എംഡിഎംഎയാണ് യുവതിയിൽ നിന്നും പിടികൂടിയത്. പിടികൂടിയത്. ബംഗളൂരുവിൽ നിന്ന് കർണാടക രജിസ്‌ട്രേഷൻ കാറിൽ കൊല്ലത്തേക്ക് വരുന്നതിനിടെയാണ് ഇവർ വലയിലാവുന്നത്. വൈകീട്ട് 5.30-ഓടെ നീണ്ടകര പാലത്തിനുസമീപത്ത് കാർ കണ്ടെങ്കിലും പോലീസ് കൈകാണിച്ചിട്ട് നിർത്താതെപോയി. തുടർന്ന് ആൽത്തറമൂട്ടിൽ ശക്തികുളങ്ങര പോലീസ് സ്റ്റേഷനുസമീപത്ത് പോലീസ് വാഹനം ഉപയോഗിച്ച് കാർ തടഞ്ഞിടുകയായിരുന്നു.
ലഹരി മരുന്ന് എത്തിച്ച് കൊല്ലം നഗരത്തിലെ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വിൽപ്പന നടത്തുന്നയാളാണ് അനില എന്നാണ് വിവരം. പിടികൂടിയതിന് ശേഷം നടത്തിയ വൈദ്യപരിശോധനയിൽ ഇവരുടെ സ്വകാര്യഭാഗത്ത് നിന്നും വീണ്ടും എംഡിഎംഎ കണ്ടെടുത്തു. 40 ഗ്രാം എംഡിഎംഎയാണ് ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. നേരത്തേ 2021-ൽ കാക്കനാട് അപ്പാർട്‌മെന്റിൽനിന്ന് എംഡിഎംഎയും ഹാഷിഷ് ഓയിലും എൽഎസ്ഡി സ്റ്റാംപുകളുമായി പിടിയിലായ കേസിൽ പ്രതിയാണ് ഇവർ.
Discussion about this post