കോഴിക്കോട് : ആധുനിക കാലത്ത് പാർട്ടിയെ കേരളത്തിൽ നയിക്കാൻ യോഗ്യനായ വ്യക്തിത്വമാണ് രാജീവ് ചന്ദ്രശേഖർ എന്ന് കെ സുരേന്ദ്രൻ. കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് കേരളത്തിൽ പാർട്ടിക്ക് അടിത്തറ പണിയാൻ കഴിഞ്ഞെന്ന ആത്മവിശ്വാസത്തോടെയാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷ പദവിയിൽ നിന്ന് പടിയിറങ്ങുന്നത് എന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
അദ്ദേഹത്തെ നൂല് കെട്ടിയിറക്കിയതല്ല. മൂന്ന് പതിന്റാണ്ടായി പൊതുപ്രവർത്തനത്തിൽ പ്രവർത്തിക്കുന്നയാളാണ് ചന്ദ്രശേഖർ. മൂന്ന് തവണ രാജ്യസഭാംഗമായിരുന്നു . ഒരു തവണ കേന്ദ്ര മന്ത്രിയായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ എക്‌സിപീരിയൻസ് ചെറുതല്ല. പാർട്ടിക്ക് അദ്ദേഹം പകർന്ന ശക്തി വളരെ വലുതാണെന്നും സുരേന്ദ്രൻ പറഞ്ഞു .
രാജീവ് ചന്ദ്രശേഖറെന്താ മലയാളിയല്ലേ . കേരളത്തിന്റെ വികസന രംഗത്ത് അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ വളരെ വലുതാണ് . പിന്നേ കേരളത്തിൽ ഒരുപാട് നേതാക്കളുണ്ടെന്ന കാര്യം, അത് നിലവിലെ പ്രസിഡന്റ് എന്ന നിലയിൽ തനിക്ക് പ്ലസ് പോയിന്റാണ്. കേരളത്തിൽ പാർട്ടിയെ നയിക്കാൻ പ്രാപ്തിയുള്ള ആറോ ഏഴോ പേരുണ്ട് . എം ടി രമേശനും ശോഭാ സുരേന്ദ്രനുമടക്കം. അവർക്കൊന്നും പ്രായപരിധി കഴിഞ്ഞിട്ടില്ല. ഇനിയും അവസരങ്ങളുണ്ട്. ഇപ്പോൾ പാർട്ടി കേന്ദ്രനേതൃത്വം തീരുമാനിച്ചത് രാജീവിനെയാണ് . അപ്പോൾ ഒറ്റക്കെട്ടായി എല്ലാവരും അതിന് പിന്തുണ നൽകും . പാർട്ടിയാണ് വലുത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post