തിരുവനന്തപുരം : ഭാരതത്തിനും നരേന്ദ്ര മോദിക്കും വേണ്ടി കേരളം മൊത്തം ഏറ്റെടുക്കാൻ പോവുകയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സംസ്ഥാന അദ്ധ്യക്ഷനായി പ്രഖ്യാപിച്ച രാജീവ് ചന്ദ്രശേഖറിനെ അഭിനന്ദിച്ചും ആശംസകൾ നേർന്നും പാർട്ടി സംസ്ഥാന പ്രതിനിധി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജീവ് ചന്ദ്രശേഖറിന് ഈ പദ്ധവി വലിയ ചുമതലയാണ് എന്ന് എനിക്ക് തോന്നുന്നില്ല. അദ്ദേഹത്തിന് ഇത് നിഷ്പ്രയാസം ചെയ്യാൻ കഴിയുന്നതാണ്. തിരുവനന്തപുരത്തെ മൂന്ന് മാസത്തെ തെരഞ്ഞെടുപ്പ് ഇതിന് ഉദാഹരണമാണ്. , പല ഘട്ടങ്ങളിലും അത് നമുക്ക് പകർന്നെടുക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. പാർട്ടി സൈദ്ധാന്തിക വിപ്ലവത്തിലേക്ക് വളർന്നിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഒ രാജഗോപാൽ മുതലുള്ള മുൻ അദ്ധ്യക്ഷൻമാർ പാർട്ടിയെ ഓരോ പടിയും മുന്നോട്ടാണ് നയിച്ചതെങ്കിൽ ഇനി അതുക്കുംമേലെ എന്ന കാഴ്ചയാണ് ഇനി കാണാൻ പോകുന്നതെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.
പാർട്ടി ഏൽപ്പിച്ച പുതിയ ഉത്തരവാദിത്തം അഭിമാനവും സന്തോഷവും നൽകുന്നതാണെന്നാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി ചുമതലയേറ്റ രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചത്. നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും നന്ദിയുണ്ടെന്നും പ്രവർത്തകരുടെ പേരിൽ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Discussion about this post