തിരുവന്തപുരം : ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ്ായി ചുമതലയേറ്റ മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവും തിരുവനന്തപുരം എം പിയുമായ ശശി തരൂർ . സമൂഹമാദ്ധ്യമമായ എക്‌സിലൂടെയാണ് അഭിനന്ദനം അറിയിച്ചത്.
ബിജെപിയുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കേരള സംസ്ഥാന പ്രസിഡന്റ് @RajeevRC_X ന് അഭിനന്ദനങ്ങളും ആശംസകളും. വീണ്ടും വാളെടുക്കാൻ ആഗ്രഹിക്കുന്നു!” തരൂർ എക്‌സിൽ കുറിച്ചു.
2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം നിയോജകമണ്ഡലത്തിൽ ഇരുവരും നേർക്കുനേരാണ് മത്സരിച്ചത്. തിരുവനന്തപുരം നിയോജക മണ്ഡലത്തിൽ നിന്ന് 16,077 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ തരൂർ വിജയിച്ചപ്പോൾ രാജീവ് രണ്ടാം സ്ഥാനത്തായിരുന്നു.
കഴിഞ്ഞ ദിവസം രാവിലെയാണ് രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന പ്രസിഡൻറായി ചുമതലയേറ്റത്. എൻഡിഎ സർക്കാരിനെ അധികാരത്തിലെത്തിക്കുക എന്ന ദൗത്യം പ്രഖ്യാപിച്ചുകൊണ്ടാണ് രാജീവ് ചന്ദ്രശേഖർ ബിജെപിയുടെ സംസ്ഥാന പ്രസിഡന്റായി സ്ഥാനമേറ്റെടുത്തത്.
Discussion about this post