കൊച്ചി: പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന എമ്പുരാന്റെ ആദ്യ ഷോ കഴിഞ്ഞു. 750 ലധികം സ്‌ക്രീനുകളിലാണ് പ്രദർശനം. കൊച്ചിയിലെ ആദ്യ ഷോയ്ക്ക് മോഹൻലാലും പൃഥ്വിരാജും മഞ്ജു വാര്യരും ടൊവിനോയും അടക്കമുള്ള താരങ്ങളും എത്തിയിരുന്നു. കുടുംബത്തോടൊപ്പമാണ് ഇവരെല്ലാം എത്തിയത്.
ഹോളിവുഡ് ലെവൽ മേക്കിംഗാണ് സിനിമയ്‌ക്കെന്നാണ് പ്രേക്ഷകർ പറയുന്നത്. ടെക്‌നിക്കൽ വശത്തെ പ്രശംസിക്കുകയാണ് ആരാധകർ. പൃഥ്വിരാജ് മികച്ച സംവിധായകനാണെന്നാണ് ഭൂരിഭാഗത്തിന്റെയും അഭിപ്രായം. രണ്ട് സർപ്രൈസ് താരങ്ങൾ എമ്പുരാനിലുണ്ടെന്നാണ് വിവരം. എന്നാൽ സിനിമയുടെ ആസ്വാദനത്തെ ബാധിക്കുമെന്നതിനാൽ ആരാണ് ഈ താരങ്ങൾ എന്ന് പ്രേക്ഷകർ വെളിപ്പെടുത്തിയിട്ടില്ല.
ആദ്യ പകുതി കഴിഞ്ഞപ്പോൾ തന്നെ കിടിലൻ പടമാണെന്നായിരുന്നു പ്രേക്ഷകർ പ്രതികരിച്ചത്. മോഹൻലാലിന്റെ മാസ് എൻട്രിയെ ആരാധകരെ ആവേശം കൊള്ളിച്ചുവെന്നും ഫാൻബോയ് പടമാണെന്നും അഭിപ്രായമുണ്ട്. ഫസ്റ്റ് ഹാഫ് കണ്ടപ്പോൾ ഹോളിവുഡ് പടമാണെന്നാണ് കരുതിയത്. ഫസ്റ്റ് ഹാഫിനെക്കാളും സെക്കൻഡ് ഹാഫ് സൂപ്പറാണെന്ന് പ്രേക്ഷകർ പറയുന്നു. ലൂസിഫറിന് മുകളിൽ നിൽക്കും എമ്പുരാൻ എന്ന് ആരാധകർ പറയുമ്പോഴും ലൂസിഫറിൽ കിട്ടിയ ഒരു ഫീൽ എമ്പുരാന് നൽകാൻ സാധിച്ചില്ലെന്നും ചില പ്രേക്ഷകർ പറയുന്നുണ്ട്. മലയാളത്തിന്റെ കെജിഎഫ്. അതാണ് എമ്പുരാൻ. സമീപകാലത്ത് ലാൽ സാറിന്റെ പല ഹൈപ്പ് സിനിമകളും വന്നിട്ടുണ്ടെന്ന് താരം പറയുന്നു.
Discussion about this post