കൊച്ചി : ഭർതൃപീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തതായി പരാതി. ഇരുമ്പനത്താണ് സംഭവം. ഇരുമ്പനം ചിത്രപ്പുഴ മൂന്നാംകുറ്റി പറമ്പിൽ സത്യന്റെ മകൾ എംഎസ് സംഗീതയെയാണ് (26) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഭർത്താവ് തിരുവാങ്കുളം ചക്കുപറമ്പ് വീട്ടിൽ അഭിലാഷ് യുവതിയെ പണം ആവശ്യപ്പെട്ട് നിരന്തരംമർദിച്ചിരുന്നുവെന്നാണ് യുവതിയുടെ വീടീട്ടുകാരുടെ പരാതി. മരണത്തിൽ ദുരൂഹത ആരോപിച്ച്ബന്ധുക്കൾ ഹിൽപാലസ് പോലീസിൽ പരാതി നൽകി.
ഇടയ്ക്കിടെ ജോലിസ്ഥലത്തെത്തുന്ന ഭർത്താവ് ബഹളമുണ്ടാക്കുമായിരുന്നുവെന്നും മരിച്ചതിന്റെതലേദിവസം വീട്ടിൽ വച്ച് മർദിച്ചതായും പരാതി പരാതിയിൽ പറയുന്നു. എൽകെജിയിലുംഅങ്കണവാടിയിലും പഠിക്കുന്ന രണ്ട് കുട്ടികളാണ് ഇവർക്കുള്ളത് .അതേസമയം സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം തുടങ്ങി.
Discussion about this post