മോഹൻലാൽ അറിഞ്ഞല്ല എമ്പുരാൻ സിനിമയിലെ വിവാദഭാഗങ്ങൾ ഷൂട്ട് ചെയ്തതെന്നും റിലീസ് ചെയ്തതെന്നും മേജർ രവി. ഫെയിസ്ബുക്കിൽ തൻ്റെ പേജിലൂടെ ലൈവ് ആയാണ് മേജർ രവി എമ്പുരാൻ സിനിമയെപ്പറ്റിയുള്ള അണിയറ രഹസ്യങ്ങൾ വെളിപ്പെടുത്തിയത്. എമ്പുരാൻ സിനിമയിൽ രാജ്യവിരുദ്ധവും ഹിന്ദുവിരുദ്ധവുമായ ഭാഗങ്ങളുണ്ട് എന്നും ജനവികാരം മാനിക്കുന്നു എന്നും മേജർ രവി പറഞ്ഞു.
പക്ഷേ മോഹൻലാൽ ഈ സിനിമ പൂർണ്ണമായും കണ്ടിട്ടില്ല എന്നാണ് മേജർ അറിയിച്ചത്. ഈ രാജ്യവിരുദ്ധ ഭാഗങ്ങൾ മോഹൻലാൽ അറിഞ്ഞല്ല ഷൂട്ട് ചെയ്തതും സിനിമയിൽ ഉൾക്കൊള്ളിച്ചതും. ആ സ്വഭാവം മോഹൻലാൽ മാറ്റിയേ പറ്റൂ എന്നത് സമ്മതിക്കുന്നു. എന്നാൽ മോഹൻലാൽ സിനിമ റിലീസിനു മുൻപ് മുഴുവനായി കണ്ടിട്ടില്ല. രാജ്യവിരുദ്ധ പരാമർശങ്ങൾ സിനിമയിൽ വന്നതിൽ മോഹൻലാലിന് മാനസികമായ വിഷമമുണ്ട്. അദ്ദേഹത്തിന് വിഷമമായ ഭാഗങ്ങൾ മുറിച്ച് മാറ്റാൻ മോഹൻലാൽ നേരിട്ട് നിർദ്ദേശം നൽകിയിട്ടുണ്ട്. 26 മിനിറ്റ് ഭാഗങ്ങൾ ഇന്ന് സിനിമയിൽ നിന്ന് മുറിച്ച് മാറ്റും.
എമ്പുരാൻ സിനിമയിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. രാജ്യസ്നേഹികളുടെ വികാരങ്ങളെ വേദനിപ്പിക്കുന്ന നിലയിൽ സിനിമയിൽ ചില ഭാഗങ്ങൾ ചിത്രീകരിച്ചിട്ടുണ്ട്. അത് മോഹൻലാൽ അറിഞ്ഞല്ല. ഞാൻ അറിയുന്ന മോഹൻലാൽ അദ്ദേഹം അറിയാതെ ചെയ്തതാണെങ്കിൽ കൂടി ഈ കാര്യത്തിൽ ക്ഷമ ചോദിക്കുമെന്നാണ് വിചാരിക്കുന്നത്. മുസ്ലീങ്ങളെ കൊല്ലുന്ന ഹിന്ദുക്കൾ എന്ന സിനിമയിലെ ഭാഗം വെറും വർഗ്ഗീയതയാണ് കാട്ടിയിരിക്കുന്നത്. മുരളീഗോപിയും പ്രഥ്വിരാജും അവർ ചെയ്തതിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം. കഥയെഴുതിയ വ്യക്തി എന്ത് ഉദ്ദേശത്തിലാണ് ഈ കഥയെഴുതിയതെന്ന് എനിക്കറിയില്ല.
സിനിമയല്ലേ എന്ന് പറഞ്ഞ് എല്ലാം സഹിക്കാനൊന്നുമാകില്ല. സിനിമയിൽ പ്രധാനമന്ത്രിയേയും മറ്റും വൃത്തികേടയി കാണിച്ചാൽ പാർട്ടി പ്രവർത്തകനെന്ന നിലയിൽ സിനിമയല്ലേ എന്ന് കരുതി കൈ കഴുകാനൊന്നും പറ്റില്ല. ബിജെപി നേതാക്കളുടേതായി അത്തരത്തിൽ വന്ന പരാമർശങ്ങളിൽ യോജിപ്പില്ല.
പ്രിഥ്വിരാജ് എന്ന സംവിധായകൻ ഇതൊക്കെ മാനിക്കേണ്ടതാണ്. പ്രിഥ്വിരാജ് സുകുമാരൻ ഗാസ, ലക്ഷദ്വീപ്, സി എ എ തുടാങ്ങിയ വിഷയങ്ങളിലെ നുണപ്രചരണങ്ങളെ അനുകൂലിച്ചയാൾ ആണെന്ന കമൻ്റിന് അത് സത്യമാണ് എന്ന മറുപടിയാണ് മേജർ രവി നൽകിയത്. കേരളാസ്റ്റോറി എന്ന സത്യസന്ധമായ കഥയെ കുറ്റം പറഞ്ഞവർ ഇതിൽ നുണപ്രചരണത്തെയാണ് അനുകൂലിക്കുന്നത്. മോഹൻലാൽ അദ്ദേഹത്തിനു പറ്റിയ തെറ്റ് തിരുത്തും. മോശമായ ഭാഗങ്ങൾ മാറ്റിയാകും ഇനി സിനിമ കാട്ടുക.
പ്രിഥ്വിരാജിൻ്റെ ഭാര്യ പറഞ്ഞ അഹങ്കാരത്തോടെയുള്ള വാക്കുകൾ എതിർക്കപ്പെടേണ്ടതാണെന്നും മേജർ രവി സൂചിപ്പിച്ചു. അഹങ്കാരം മനുഷ്യനെ എവിടെയെത്തിക്കുമെന്ന് നമുക്കാർക്കും പറയാനാകില്ല. അവരത് മനസ്സിലാക്കി തിരുത്തും എന്ന് വിശ്വസിക്കുന്നു.
Discussion about this post