മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളിൽ എൻഐഎ റെയ്ഡ്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു റെയ്ഡ്. അഞ്ച് വീടുകളിലാണ് എൻഐഎ റെയ്ഡ്നടത്തിയത്.
നാല് പേരെ എൻഐഎ കസ്റ്റഡിയിലെടുത്തു. നാല് വീടുകളിൽ നിന്ന് ഓരോരുത്തരെ വീതംകസ്റ്റഡിയിലെടുക്കുകയായിരുന്നു. ഒരാൾ കൂടി പിടിയിലാകാനുണ്ട്. ഇയാൾക്കായി തിരച്ചിൽതുടരുകയാണ്. കസ്റ്റഡിയിലായവരിൽ ഒരാൾ എസ്ഡിപിഐയുടെ ബ്രാഞ്ച് പ്രസിഡന്റാണ്.
Discussion about this post