തിരുവനന്തപുരം; മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്ക് രാഷ്ട്രീയ പ്രതിരോധം തീർത്ത് സിപിഎം.എസ്എഫ്‌ഐഒ നാടകം രാഷ്ട്രീയ അജണ്ടയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ കുറ്റപ്പെടുത്തി.എസ്എഫ്‌ഐഒ കേസ് നിയമപരമായി നിലനിൽക്കുന്നതല്ല. കേസിൽ വിശദമായ വാദം കേൾക്കുന്നതിനിടയിലെ എസ്എഫ്‌ഐ ഒ നീക്കം ഗൗരവമായി പരിശോധിക്കണം. വഴിവിട്ട ഒരു സഹായവും മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും എം.വി ഗോവിന്ദൻ പറയുന്നു.
പ്രതി ചേർത്ത സംഭവത്തിൽ പാർട്ടിയിൽ തത്കാലം ചർച്ചയില്ലെന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കി. കമ്പനിയും വ്യക്തിയും കേസ് നടത്തും. തെളിവുകൾ ഉണ്ടെങ്കിൽ പുറത്തു വിടട്ടെ, അപ്പോൾ ചർച്ച നടത്താം എന്നാണ് കേന്ദ്ര നേതൃത്വം പറയുന്നത്. കേന്ദ്ര ഏജൻസികൾ നടത്തുന്നത് രാഷ്ട്രീയപ്രേരിത അന്വേഷണങ്ങളാണെന്നും നേതൃത്വം വ്യക്തമാക്കുന്നു. പിണറായിയെ ലക്ഷ്യം വച്ചാണ് ഈ നീക്കമെന്ന് പ്രകാശ് കാരാട്ട് ആരോപിച്ചു.
Discussion about this post