ചെയ്യുന്ന കഥാപാത്രത്തോട് നീതിപുലർത്തണമെങ്കിൽ പലതും പരിശീലിക്കേണ്ടി വരുമെന്ന് നടൻ ഷൈൻ ടോം ചാക്കോ.മിസ്റ്റർ മിസ് കിഡ്‌സ് കേരള ഗ്രാൻഡ് ഐക്കൺ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിശീലിക്കുന്നത് ചിലപ്പോൾ ശീലവും ദുഃശീലവും ആയേക്കാം. പണ്ട് ചില സിനിമകളിൽ കഞ്ചാവ് അടിച്ചിട്ടുള്ള സീനുകളിൽ എന്തോക്കെയോ കാണിച്ച് തലകുത്തി മറിയുന്നത് കണ്ടിട്ടുണ്ടെന്നും കഞ്ചാവ് അടിച്ചു കഴിഞ്ഞാൽ ഉണ്ടാകുന്ന റിയാക്ഷൻ എന്താണെന്ന് ശരിക്കും അറിയണമെങ്കിൽ അത് ഉപയോഗിച്ച് നോക്കിയാൽ മാത്രമേ പറ്റൂ എന്നും ഷൈൻ ടോം ചാക്കോ പറഞ്ഞു.
താരത്തിന്റെ വാക്കുകൾ
വളരെ നല്ല പേരോടുകൂടി കടന്നുപോകുന്ന സമയങ്ങളാണ് ഞങ്ങൾ. പ്രത്യേകിച്ച് സിനിമയിലുള്ളവർ, പ്രത്യേകിച്ച് ഞാനും ശ്രീനാഥ് ഭാസിയുമൊക്കെ. സമൂഹത്തിൽ വളരെ നല്ലപേര് നേടി… എളുപ്പത്തിൽ പറയാൻ പറ്റുന്ന പേരായതുകൊണ്ടായിരിക്കാം ചിലപ്പോൾ. പെട്ടെന്ന് കൺവീൻസ്ഡ് ആവുമല്ലോ? എന്തുപ്രശ്നം വന്നാലും ഇപ്പോൾ സിനിമാക്കാരുടെ പേരിലാ… ലോകമഹായുദ്ധമുണ്ടായതും ആദവും ഹവ്വയും പ്രശ്നമുണ്ടായതും മുതലെല്ലാം സിനിമ കണ്ടിട്ടാണെന്നാണ് പറയുന്നത്. എന്താണെങ്കിലും കുറ്റംപറയാൻ കുറച്ചാളുകൾ ഉണ്ടല്ലോ.
ഞങ്ങളെ എല്ലാവരും സ്‌നേഹിക്കുന്നുണ്ട് അതുകൊണ്ടായിരിക്കും ചിലപ്പോൾ ഇങ്ങനെ ഒക്കെ സംഭവിക്കുന്നത്. ഞങ്ങളുടെ അവസ്ഥ ഇങ്ങനെയാണെങ്കിൽ ബാക്കിയുള്ളവരുടെ അവസ്ഥ എങ്ങനെ ആയിരിക്കും. വളരെയധികം വിഷമമുണ്ടാവാറുണ്ട്, പല സമയങ്ങളിലും. എന്തുപറഞ്ഞാലും മെക്കിട്ടുകയറുക. ഗൗരവമായി കാണേണ്ട പലകാര്യങ്ങളേയും ഗൗരവമായി കാണാതെ, സിനിമയെ വളരേയധികം ഗൗരവമായി കാണുകയും സിനിമയിൽ പ്രവർത്തിക്കുന്നവരെ ലോകത്തിലേറ്റവും ഗൗരവത്തിൽ കാണുകയും ചെയ്യുന്നു. അഭിനേതാക്കൾ എല്ലാവഴിയിലൂടേയും സഞ്ചരിക്കണമെന്നാണ് പറയുക. അത് ഇന്ന വഴിയിലൂടെ സഞ്ചരിക്കണം എന്ന് പറയുമ്പോൾ, അത് ശരിയാവില്ല. ഞാൻ ഒരു പടത്തിൽ ഒരു കഥാപാത്രത്തിന് വേണ്ടി ഒരുസാധനംചെയ്യുന്ന സമയത്ത്, അത് ശീലമാവാം ചിലർക്ക് അത് ദുശ്ശീലമാവാം, ഞാനത് കൃത്യമായി കാണിക്കാതിരിക്കുമ്പോഴാണ് ഞാൻ എത്തിക്സ് ഇല്ലാതെ പ്രവർത്തിക്കുന്നത്.
അപ്പൊ ഒരു സാധനം കറക്റ്റ് ആയിട്ട് കാണിക്കണെങ്കിൽ അതൊന്നു കാണണ്ടേ, അപ്പോ തീപ്പെട്ടി കത്തിക്കാൻ അറിയില്ല എന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ. അതേപോലെ തന്നെയാണ് പല കാര്യങ്ങളും. ഓരോരുത്തരും അവരവരുടെ എത്തിക്‌സിനു അനുസരിച്ച് പ്രവർത്തിക്കണം. അത് ചെയ്യാതിരിക്കുമ്പോഴാണ് അവൻ സമൂഹത്തിന് എതിരായി പ്രവർത്തിക്കുന്നത്. അതായത് ഒരു സാധനത്തിന് കറക്റ്റ് ആയിട്ടുള്ള റിയാക്ഷൻ കൊടുക്കാതിരിക്കുമ്പോൾ അവൻ സമൂഹത്തിന് തെറ്റുദ്ധാരണ കൊടുക്കുന്നു. പണ്ട് ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട് ഈ കഞ്ചാവ് അടിച്ചിട്ട് ഉള്ള സീനുകളിൽ ‘ആ ഊ ഊ’ എന്നൊക്കെ കാണിച്ച് തലകുത്തി മറിയുന്നത്. എന്താണ് കഞ്ചാവ് അടിച്ചു കഴിഞ്ഞാൽ ഉണ്ടാകുന്നത് അല്ലെങ്കിൽ ഒരു സാധനം ഉപയോഗിക്കുമ്പോൾ എന്ത് റിയാക്ഷൻ ആണ് കൊടുക്കേണ്ടതെന്ന് കറക്റ്റ് ആയിട്ട് കൊടുക്കണം. തെറ്റായിട്ടുള്ള ഒരു ധാരണ കൊടുക്കരുത് അല്ലേ.
തോക്കുകൊണ്ട് വെടി വയ്ക്കുമ്പോൾ മറ്റേ റോക്കറ്റ് കൊണ്ടത് പോലെ എക്‌സ്പ്രഷൻ ഇട്ടിട്ട് കാര്യമില്ലല്ലോ. മിസൈൽ ആക്രമണം പോലെ അല്ലല്ലോ ബുള്ളറ്റിന്റെ എക്‌സ്‌പ്രെഷൻ അല്ലെ കൊടുക്കണ്ടത്. അത് പലർക്കും അറിയില്ല. ഇനിയിപ്പോ അവരെ എൽകെജി മുതൽ പഠിപ്പിക്കാൻ ഒന്നും പറ്റില്ല നമുക്ക്. ഹണിറോസിന് അത്രയും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടാവില്ല എന്ന് ഞാൻ പറയുന്നില്ല. വേറൊരു രീതിയിൽ പല ബുദ്ധിമുട്ടുകളും ഉണ്ടായിട്ടുണ്ട്. പ്രയാഗയ്ക്കും ബുദ്ധിമുട്ടുണ്ടായിട്ടുണ്ട് എനിക്കും ബുദ്ധിമുട്ടായിട്ടുണ്ട്. എന്നാലും ഇതിനൊക്കെ ഒരു രസമുണ്ട് എല്ലാവരും അറിയുന്നുണ്ടല്ലോ ബുദ്ധിമുട്ട് ഉണ്ടാവുണ്ടെങ്കിലും. ബുദ്ധിമുട്ട് ഉണ്ടായിട്ട് ആരും അറിയാതെ പോകുമ്പോഴാണ് പ്രശ്‌നം. കുഴപ്പമില്ല സ്‌നേഹം കൊണ്ടല്ലേ. സ്‌നേഹം ഇല്ലാതെ ചെയ്യരുത് കേട്ടോ. എന്നിട്ടും നമ്മളെ ഇങ്ങനെ ഒക്കെ വിളിക്കുന്നുണ്ടല്ലോ. എല്ലാത്തിനും നന്ദി,’ ഷൈൻ ടോം പറഞ്ഞു.
Discussion about this post