ബ്രോസ്റ്റഡ് ചിക്കൻ പ്രേമികളുടെ ഇഷ്ടബ്രാൻഡാണ് കെഎഫ്‌സി ചിക്കൻ. നല്ല ക്രിസ്പി ചിക്കനും ബർഗറും നമ്മുടെ ആളുകളെ പരിചയപ്പെടുത്തിയതും ഈ വിദേശബ്രാൻഡ് തന്നെ. ഇപ്പോഴിതാ വളരെ വിത്യസ്ത ഉത്പന്നം പുറത്തിറക്കിയിരിക്കുകയാണ് കെഎഫ്‌സി. ടൂത്ത് പേസ്റ്റാണ് കെഎഫ്‌സി പുതിയതായി വിപണിയിൽ എത്തിച്ചത്. ഓറൽ കെയർ ബ്രാൻഡായ ഹിസ്മൈലുമായി ചേർന്നാണ് കെഎഫ്സി പേസ്റ്റ് നിർമ്മിച്ചിരിക്കുന്നത്. ഹിസ്മൈൽ വെബ്‌സൈറ്റിൽ മാത്രമേ ഈ പേസ്റ്റ് വിൽപന നടത്തുന്നുള്ളൂ. 13 ഡോളർ (ഏകദേശം 1,123 രൂപ) ആണ് ഇതിന്റെ വില. തങ്ങളുടെ ചിക്കന്റെ രുചിയാണ് പേസ്റ്റിനെന്നാണ് കെഎഫ്‌സി അവകാശപ്പെടുന്നത്.
ഇതിൽ 11 ഔഷധസസ്യങ്ങളും സുഗന്ധവ്യജ്ഞനങ്ങളും അടങ്ങിയിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കുന്നു.ഏപ്രിൽ ഒന്നിന് ഏപ്രിൽ ഫൂൾ ദിനത്തിലാണ് കമ്പനി തങ്ങളുടെ പുതിയ ഉൽപ്പന്നം അവതരിപ്പിച്ചത്. ഇത് പ്രാങ്കല്ലെന്നും, ഉൽപ്പന്നം വിപണിയിലെത്തിക്കഴിഞ്ഞെന്നുമാണ് വിവരം പങ്കുവെച്ച് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചത്.
പരീക്ഷണാർത്ഥം വളരെ വളരെ കുറച്ച് പേസ്റ്റ് മാത്രമാണ് വിപണിയിൽ ഇറക്കിയത്. എന്നാൽ ഇത് വളരെ വേഗത്തിൽ വിറ്റുതീർന്നെന്നും റിപ്പോർട്ടുണ്ട്. ചൊവ്വാഴ്ച രാവിലെയോടെ പേസ്റ്റ് വിറ്റ് തീർത്തുവെന്നാണ് റിപ്പോർട്ട്. കെഎഫ്സി ഇലക്ട്രിക് ടൂത്ത് ബ്രഷും കമ്പനി വിൽപ്പനയ്ക്കെത്തിച്ചിട്ടുണ്ട്. 59 ഡോളറാണ് ടൂത്ത് ബ്രഷിന്റെ വില.
Discussion about this post