സംസ്ഥാനത്ത് സ്വർണവില സർവ്വകാല റെക്കോർഡിൽ.ശനിയാഴ്ച പവന് 200 രൂപ കൂടി 70,160 രൂപയിലെത്തി. വ്യാഴാഴ്ച 2,160 രൂപയും വെള്ളിയാഴ്ച 1,480 രൂപയുമാണ് കൂടിയത്. മൂന്നു ദിവസത്തിനിടെയുണ്ടായ വർധന 4,360 രൂപ. ഒരു ഗ്രാം സ്വർണം ലഭിക്കാൻ 8,770 രൂപയാണ് നിലവിൽ നൽകേണ്ടത്. പണിക്കൂലിയും ജിഎസ്ടിയും വേറെ.
18 കാരറ്റ് സ്വർണ വിലയിലും ഇന്ന് വർധനയുണ്ട്. ഗ്രാമിന് 150 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 7200 രൂപയായി ഉയർന്നു. അതേസമയം വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് 105 രൂപ എന്ന നിരക്കിലാണ് വ്യാപാരം.
ചൈനയും യുഎസും തമ്മിലുള്ള വ്യാപാര സംഘർഷമാണ് സ്വർണം നേട്ടമാക്കിയത്. ട്രംപ് തീരുവ വർധിപ്പിച്ചതിനെത്തുടർന്ന് ഓഹരി വിപണിയിൽ രാജ്യാന്തര തലത്തിൽ തന്നെയുണ്ടായ അനിശ്ചിതത്വമാണ് സ്വർണ വിലയെ സ്വാധീനിച്ചത്. വ്യാപാര യുദ്ധത്തോട് ഒപ്പം ചൈനയുടെ പക്കൽ ഉള്ള 760 ബില്യൺ ഡോളർ ട്രഷറി ബോണ്ടുകൾ വിറ്റഴിക്കുമെന്ന ഭീഷണിയും സ്വർണ്ണവില വർധിക്കുന്നതിന് മറ്റൊരു കാരണമായി. ജപ്പാൻ കഴിഞ്ഞാൽ യുഎസ് ട്രഷറി ബോണ്ടുകൾ ഏറ്റവും കൂടുതലുള്ളത് ചൈനയുടെ കൈവശമാണ്
വർഷം സ്വർണവില
1990 2,493
1995 3,432
1996 3,784
1997 3,432
1998 2,966
1999 3,106
2000 3,212
2001 3,073
2002 3,670
2003 3,857
2004 4,448
2005 4,550
2006 6,255
2007 6,890
2008 8,892
2009 11,077
2010 12,280
2011 15,560
2012 20,880
2013 22,240
2014 21,480
2015 19,760
2016 21,360
2017 21,800
2018 22,600
2019 23,720
2020 32,000
2021 32,880
2022 38,120
2023 44,000
2024 50,200
2025 67,400
2025 70,160
Discussion about this post