പതിവ് തെറ്റിക്കാതെ ഇത്തവണയും ഓശാന പ്രാർഥനാ ചടങ്ങുകളിൽ പങ്കെടുത്ത് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. തൃശൂർ സേക്രട്ട് ഹാർട്ട് ലാറ്റിൻ ദേവാലയത്തിലും പാലയ്ക്കൽ സെന്റ് മാത്യൂസ് ദേവാലയത്തിലും സുരേഷ് ഗോപി പ്രാർഥനാ ചടങ്ങുകളിൽ പങ്കെടുത്തു. വൈദികരിൽ നിന്നും സുരേഷ് ഗോപി കുരുത്തോല ഏറ്റുവാങ്ങി. വിശ്വാസികള്‍ക്കൊപ്പം ഓശാന പ്രദക്ഷിണത്തിലും സുരേഷ് ഗോപി പങ്കെടുത്തു.
ഈസ്റ്ററിനു മുൻപുള്ള ഞായറാഴ്ചയാണ്ഓശാന ഞായർ അഥവാ കുരുത്തോലപ്പെരുന്നാൾ. യേശുദേവനെ ഒലിവ് മരച്ചില്ലകൾ വീശി ജറുസലേമിൽ ജനസമൂഹം വരവേറ്റതിന്റെ ഓർമ പുതുക്കുന്ന കുരുത്തോലപ്പെരുന്നാൾ ദിനത്തിൽ വിവിധ ക്രിസ്തീയ ദേവാലയങ്ങളിൽ ഭക്തിനിർഭരമായ ചടങ്ങുകൾ നടന്നിരുന്നു.













Discussion about this post