കൊച്ചി; മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ഉൾപ്പെട്ട സിഎംആർഎൽ മാസപ്പടി കേസിൽ ഇരുവർക്കും ഹൈക്കോടതി നോട്ടീസ്. സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹർജിയിലാണ് നോട്ടീസ്. ഇന്ററിം സെറ്റിൽമെന്റ് ബോർഡ് റിപ്പോർട്ടിലെ പേരുകൾ ഹാജരാക്കാൻ കേന്ദ്രസർക്കാരിനോടും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. അന്വേഷണം പൂർത്തിയാക്കി എസ്.എഫ്.ഐ.ഒ റിപ്പോർട്ട് സമർപ്പിച്ചു എന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു.
Discussion about this post