ഷൈൻ ടോം ചാക്കോയൊക്കെ കേരളം ആരാണ് ഭരിക്കുന്നതെന്ന് മനസിലാക്കി കളിക്കുന്നത് നല്ലതായിരിക്കുമെന്ന് എ എ റഹീം എംപി. ഷൈൻ ടോം ചാക്കോയ്ക്ക് നേരം വെളുത്തിട്ടില്ല. സംസ്ഥാന സർക്കാർ കൃത്യമായ നിലപാട് എടുക്കും,നീതി നടപ്പിലാക്കുമെന്നും എംപി വ്യക്തമാക്കി.
മുൻപൊക്കെ സെലബ്രിറ്റി സ്റ്റാറ്റസിന് ഫാൻസ് അസോസിയേഷന്റെ പിന്തുണയുണ്ടായിരുന്നു. അതിന്റെ മറവിൽ എന്ത് ക്രിമിനൽ കുറ്റം ചെയ്താലും ജയിലിൽ പോകില്ലെന്നുള്ള ധൈര്യമുണ്ടായിരുന്നു. ആധൈര്യമെല്ലാം കഴിഞ്ഞുപോയ കാര്യം ഷൈൻ ടോം ചോക്കോയ്ക്ക് നേരം വെളുക്കാത്തതുകൊണ്ടോ ഇപ്പോഴും മയക്കത്തിലായതുകൊണ്ടോ അറിയാത്തതാണെന്നും എ എ റഹീം എം പി പറഞ്ഞു.
സിനിമയുടേയും സെലിബ്രിറ്റി സ്റ്റാറ്റസിന്റേയും മറവിൽ എന്ത് നിയമവിരുദ്ധ പ്രവർത്തനങ്ങളും നടത്താമെന്നുള്ള കാലം കഴിഞ്ഞു. കേരളം ഭരിക്കുന്നത് പിണറായി വിജയനാണ്. എൽഡിഎഫ് സർക്കാർ അക്കാര്യത്തിൽ കൃത്യമായ നിലപാടാണ് സ്വീകരിക്കുന്നത്. ഷൈൻ ടോം വിഷയത്തിൽ സിനിമാ മേഖലയിൽ നിന്നുള്ളവരുടെ നിലപാടെന്താണെന്നും എ എ റഹീം ചോദിച്ചു
സിനിമ മേഖലയിലെ ലഹരി ഉപയോഗം നിർമ്മാതാക്കൾ, സംവിധായാകർ എന്നിവർക്ക് അറിയാം. ലഹരി ഉപയോഗിക്കുന്നവരെ ഒറ്റപ്പെടുത്താനുള്ള ആർജ്ജവം സിനിമ പ്രവർത്തകർക്കുണ്ടാവണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Discussion about this post