ഓപ്പറേഷൻ തിയേറ്ററിൽ നടന്ന ശസ്ത്രക്രിയ രഹസ്യമായി മൊബൈൽ ഫോണിൽ പകർത്തിയ താൽക്കാലിക ജീവനക്കാരന് സസ്‌പെൻഷൻ. പാറശ്ശാല താലൂക്ക് ആശുപത്രിയിലെ അനസ്‌തേഷ്യ ടെക്‌നീഷ്യൻ അരുണിനെയാണ് സസ്‌പെൻഡ് ചെയ്തത്
അരുൺ മൊബൈലിൽ പകർത്തുന്നത് ഡ്യൂട്ടി ഡോക്ടറുടെയും മറ്റു ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഈ വിവരം സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു.വീഡിയോ കോൾ ആണെന്നാണ് അരുണിന്റെ വിശദീകരണം. താൻ ആശുപത്രിയിൽ ഉണ്ട് എന്ന് വീട്ടുകാരെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് വീഡിയോ കോൾ ചെയ്തത് എന്നാണ് ഇയാൾ പറയുന്നത്.
എന്നാൽ,സൂപ്രണ്ടിന്റെ നേതൃത്വത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് 30 ദിവസത്തേക്ക് അനസ്‌തേഷ്യ ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തത്. ഇതിനുമുമ്പും ഇയാളെ സമാന കുറ്റത്തിന് ശിക്ഷിച്ചിരുന്നു.
ആശുപത്രി വികസന സമിതി മുഖേനയാണ് അരുണിന് നിയമനം ലഭിച്ചത്.മുൻപും ഇയാൾക്കെതിരെ സമാനമായ രീതിയിൽ പരാതി ഉയർന്നിട്ടുണ്ടെന്നും ആരോപണമുണ്ട്.
Discussion about this post