പോഡ്‌കാസ്റ്റിനിടെ ബൂലോക മണ്ടത്തരങ്ങൾ വിളമ്പി രാഹുൽ ഗാന്ധി. ഗാന്ധിജിയെ ട്രെയിനിൽ നിന്ന്പുറത്താക്കിയത് ഇംഗ്ലണ്ടിൽ വച്ചെന്നാണ് രാഹുലിന്റെ പരാമർശം. ഗാന്ധിജിയെ ട്രെയിനിൽ നിന്ന്പുറത്താക്കിയതിന് തന്റെ മുതുമുത്തച്ഛനായ നെഹ്റു ആ അപമാനത്തിന് ഇന്ത്യയിൽ വച്ച്ബ്രിട്ടീഷുകാരോട് പ്രതികാരം ചെയ്തെന്നും രാഹുൽ ഗാന്ധി അവകാശപ്പെട്ടു. സന്ദീപ് ദീക്ഷിതുമായിനടത്തിയ പോഡ്‌കാസ്റ്റിൽ സംസാരിക്കുകയായിരുന്നു രാഹുൽ.
എന്നാൽ രാഹുൽഗാന്ധി പറഞ്ഞതിലെ തെറ്റ് ചൂണ്ടിക്കാട്ടി ബിജെപി രാജ്യസഭാ എംപി ലഹർ സിംഗ്സിറോയ രംഗത്തെത്തി. രാഹുൽ ഗാന്ധിയിൽ നിന്ന് ആരും ചരിത്രം പഠിക്കരുതെന്ന് പറഞ്ഞ സിയോറമഹാത്മാഗാന്ധിയെ യുകെയിൽ ട്രെയിനിൽ നിന്ന് ആരും പുറത്താക്കിയില്ലെന്നും ആ സംഭവം നടന്നത്ദക്ഷിണാഫ്രിക്കയിൽ വച്ചാണെന്നും അദ്ദേഹം വ്യക്തമാക്കി.
1893-ൽ മഹാത്മാഗാന്ധിയെ ട്രെയിനിൽ നിന്ന് പുറത്താക്കിയ സംഭവം നടക്കുമ്പോൾ ജവഹർലാൽനെഹ്‌റു വെറും നാല് വയസ്സുള്ള കുട്ടിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നാല് വയസ്സുള്ള ഒരു കുട്ടിഅലഹബാദിലെ റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധിക്കാൻ പോയിരുന്നോ എന്നും സിയോറചോദിച്ചു.
Discussion about this post