ധാക്ക: ഇസ്ലാമിനെ ഔദ്യോഗിക മതം എന്ന പദവിയില്‍ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമത്തിനെതിരെ ബഗ്ളാദേശില്‍ ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകള്പ്രതിഷേധവുമായി രംഗത്തെത്തി. ഔദ്യോഗിക മതമെന്ന സ്ഥാനത്ത് നിന്ന് ഇസ്ലാമിനെ ഒഴിവാക്കാന്‍ അനുവദിക്കില്ലെന്നാണ് അവരുടെ നിലപാട്. അതേസമയം ഇക്കാര്യത്തില്‍ തുടര്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം. ഔദ്യോഗിക മതം ഒഴിവാക്കാനുള്ള നീക്കം ഭരണ തലത്തിലും കോടതി വഴിയും നടക്കുകയാണ്.
90 ശതമാനവും മുസ്ളിംകളുള്ള ബംഗ്ളാദേശില്‍ ഹിന്ദുമതത്തിലും ബുദ്ധമതത്തിലും ഉള്‍പ്പെടുന്ന ന്യുനപക്ഷ വിഭാഗങ്ങളും ജീവിക്കുന്നുണ്ട്. ഇസ്ലാം ഔദ്യോഗിക മതമായി നിലകൊള്ളുന്നത് രാജ്യത്തെ മുസ്ലിംകളല്ലാത്ത വിഭാഗത്തിനിടയില്‍ വിവേചനമുണ്ടാക്കുന്നു എന്നാരോപിച്ച് കോടതിയില്‍ ഹരജിയും നിലനില്‍ക്കുന്നുണ്ട്. ഈ മാസം 27ന് കോടതി ഇത് പരിഗണിക്കും.
1971ലാണ് പാക്കിസ്ഥാനെതിരെയുള്ള വിമോചന സമരത്തെ തുടര്‍ന്ന് ബംഗ്ളാദേശ് സ്വതന്ത്ര മതേതരത്വ രാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടത്. ഇതിന് വിരുദ്ധമാണ് ഔദ്യോഗിക മതപ്രഖ്യാപനമെന്ന വിമര്‍ശനത്തിന് കാലങ്ങളുടെ പഴക്കമുണ്ട്.
Discussion about this post