ശ്രീരാമൻ ഉൾപ്പെടെയുള്ള ഹിന്ദുദേവതകൾ പുരാണകഥാപാത്രങ്ങൾ മാത്രമാണെന്ന കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെ വ്യാപക വിമർശനം. മനുസ്മൃതിയ്‌ക്കെതിരെയും രാഹുൽ ഗാന്ധി ആരോപണം ഉയർത്തിയിരുന്നു. രാഹുലിന്റെ ഹിന്ദുവിരുദ്ധ നിലപാടിനെതിരെ നാനാഭാഗത്ത് നിന്നും വലിയ പ്രതിഷേധമാണ് ഉയരുന്നത്.
പിന്നാലെ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയെ ഹിന്ദുമതത്തിൽ നിന്ന് പുറത്താക്കിയതായി ജ്യോതിർമഠ ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി വ്യക്തമാക്കി . പാർലമെന്റിൽ മനുസ്മൃതിയെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ സനാതന ധർമ്മത്തെ അപമാനിക്കുന്നതാണെന്നും വിശദീകരണം തേടുന്ന അഭ്യർത്ഥനകൾക്ക് മറുപടി നൽകാത്തതിനാലാണ് അദ്ദേഹത്തെ ഹിന്ദുമതത്തിൽ നിന്ന് പുറത്താക്കിയതെന്നും ശങ്കരാചാര്യ പറഞ്ഞു. മനുസ്മൃതി ബലാത്സംഗികളെ സംരക്ഷിക്കുന്നുവെന്നായിരുന്നു രാഹുലിന്റെ പരാമർശം.
ഭരണകക്ഷിയുടെ ബെഞ്ചുകളിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് രാഹുൽ പറഞ്ഞത് ‘നിങ്ങളുടെ പുസ്തകത്തിൽ’ അത് എഴുതിയിട്ടുണ്ട് എന്നാണ്, അതായത് അദ്ദേഹം സ്വയം ഒരു ഹിന്ദുവായി കണക്കാക്കുന്നില്ല എന്നാണ് അതിനർത്ഥം . മനുസ്മൃതിയെ തന്റെ ഗ്രന്ഥമായി കണക്കാക്കാത്ത ഒരാൾക്ക് ഹിന്ദുവാകാൻ കഴിയില്ല. അദ്ദേഹത്തെ ക്ഷേത്രങ്ങളിൽ നിന്ന് വിലക്കണമെന്നും പുരോഹിതന്മാർ അദ്ദേഹത്തിന് വേണ്ടി പൂജ നടത്തരുതെന്നും ഞങ്ങൾ തീരുമാനിച്ചു.” ശങ്കരാചാര്യ പറഞ്ഞു
യുഎസിലെ ബ്രൗൺ യൂണിവേഴ്സിറ്റിയിൽ നടന്ന ഒരു പരിപാടിക്കിടെയാണ് രാഹുൽ ഗാന്ധി ശ്രീരാമൻ ഉൾപ്പെടെയുള്ള ദേവതകൾ പുരാണകഥാപാത്രങ്ങളാണെന്ന് പറഞ്ഞത്. ശ്രീരാമന്റെ അസ്തിത്വത്തെ സംശയിച്ചതിന് രാജ്യം ഒരിക്കലും രാഹുൽ ഗാന്ധിയോട് ക്ഷമിക്കില്ലെന്ന് വീഡിയോയുടെ ഒരു ഭാഗം പങ്കുവെച്ചുകൊണ്ട് ബിജെപി വക്താവ് ഷെഹ്സാദ് പൂനവല്ല പറഞ്ഞു. രാഹുൽ ഗാന്ധി ഭഗവാൻ രാമൻ സാങ്കൽപ്പികനാണെന്ന് പറയുന്നു. ഇങ്ങനെയാണ് കോൺഗ്രസ് രാമക്ഷേത്രത്തെ എതിർത്തതെന്നും പ്രഭുരാമന്റെ നിലനിൽപ്പിനെ പോലും സംശയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post