നിലമ്പൂരിൽ പിവി അൻവർ നൽകിയിരുന്ന നാമനിർദ്ദേശപത്രികകളിൽ ഒന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി നൽകിയ പത്രികയാണ് തള്ളിയത്. സാങ്കേതിക കാരണങ്ങളാലാണ് പത്രിക തള്ളിയത്. ടിഎംസിയ്ക്ക് ദേശീയ പാർട്ടി സ്ഥാനം നഷ്ടമായതിനാൽ ഈ നാമനിർദേശ പത്രികയിൽ 10 പേരുടെ ഒപ്പ് വേണമായിരുന്നു. എന്നാൽ അൻവർ സമർപ്പിച്ച പത്രികയിൽ പത്ത് പേരുടെ ഒപ്പ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. തുടർന്നാണ് പത്രിക തള്ളിയത്.
പത്രിക തള്ളിയതിൽ പുഃനപരിശോധനവേണമെന്നാണ് അൻവർ പറയുന്നത്. സ്വതന്ത്ര സ്ഥാനാർഥിയായും പത്രിക നൽകിയിട്ടുള്ളതിനാൽ ആ നിലയിൽ അൻവറിന് മത്സരിക്കാം. അതേസമയം, വിഷയത്തിൽ അഭിഭാഷകർ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി അവസാനവട്ട ചർച്ചകൾ നടത്തുന്നുണ്ട്.
പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ സാങ്കേതിക തടസ്സമുള്ളതിനാൽ സ്വതന്ത്രനായി മറ്റൊരു പത്രികകൂടി നൽകിയ കാര്യം അൻവർ നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ‘ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി’ എന്ന പുതിയ മുന്നണി രൂപവത്കരിച്ചത്.
Discussion about this post