യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വാറ്റുചാരായവുമായി പിടിയിൽ. കോഴിക്കോട് പയ്യോളി മണ്ഡലം പ്രസിഡന്റ് രഞ്ജിത് ലാലിനെയാണ് കൊയിലാണ്ടി എക്സൈസ് റേഞ്ച് ഓഫീസർ പ്രവീൺ ഐസക്കിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
മകളുടെ പിറന്നാളാഘോഷിക്കാൻ സുഹൃത്തുക്കൾക്കുവേണ്ടി ചാരായം വാങ്ങാൻ പോയ സമയത്താണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.
അഭിലാഷ് എന്നയാളെയും സംഭവത്തിൽ എക്‌സൈസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരിങ്ങലിലെ വീടിനടുത്തുള്ള ബന്ധുവീട്ടിൽ വെച്ചാണ് പിടിയിലാകുന്നത്. മൂന്നരലിറ്റർ ചാരായം, 50 ലിറ്റർ വാഷ്, 30 ലിറ്റർ സ്പെന്റ് വാഷ് എന്നിവ എക്‌സൈസ് പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്.
Discussion about this post