ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ യുവതാരം സായ് സുദർശൻ കളിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്ന് റിപ്പോർട്ട്. പരമ്പരയിലെ ആദ്യ മത്സരത്തിനിടെ തോളിന് താരത്തിന് പരിക്ക് പറ്റുക ആയിരുന്നു. ഇതിന് പിന്നാലെ രണ്ടാം ടെസ്റ്റിൽ താരം കളിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്ന് തരത്തിൽ ഉള്ള റിപ്പോർട്ട് എന്തായാലൂം ആശങ്ക ഉണ്ടാക്കിയിരിക്കുകയാണ് ഇപ്പോൾ. ലീഡ്സിലെ ഹെഡിംഗ്ലിയിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ 5 വിക്കറ്റിന്റെ പരാജയം ഏറ്റുവാങ്ങുക ആയിരുന്നു.
പരിക്കിന്റെ പിന്നാലെ യുവതാരത്തിന് പകരക്കാരനായി നിതീഷ് കുമാർ റെഡ്ഡി കളത്തിൽ ഇറങ്ങുകയും ചെയ്തു. ഇംഗ്ലീഷ് ഓൾറൗണ്ടർ ബെൻ ഡക്കറ്റിനെ പുറത്താക്കാൻ എടുത്ത മികച്ച ക്യാച്ചിന് പിന്നാലെ താരത്തിന് പരിക്ക് പറ്റിയത്. ഇന്ത്യയെ സംബന്ധിച്ച് ഫീൽഡിങ്ങിൽ വളരെ മോശം പ്രകടനമാണ് മത്സരത്തിലെ തോൽവിക്ക് ഒരു കാരണമായതെന്നും ശ്രദ്ധിക്കണം.
ഏതായാലും പുതിയ റിപ്പോർട്ട് പ്രകാരം, സുദർശൻ അടുത്ത ടെസ്റ്റിനുള്ള സാധ്യത കുറവാണ്.
“സായ് സുദർശന് ഇപ്പോൾ ഫിറ്റ്നസ് പ്രശ്നങ്ങൾ ഉണ്ട് . അവസാന ദിവസം ഫീൽഡിംഗ് സമയത്ത് അദ്ദേഹത്തിന് പ്രശ്നം ഉണ്ടായി. തോളിൽ ചെറിയ പ്രശ്‌നമുണ്ട്. അടുത്ത മത്സരത്തിന് മുമ്പ് കാര്യങ്ങൾ ശരിയാകുമെന്ന് പ്രതീക്ഷിക്കാം” അപ്‌ഡേറ്റിൽ പറയുന്നു.
എന്തായാലും സായ് കളിച്ചില്ലെങ്കിൽ കരുൺ നായരെ മൂന്നാം നമ്പറിൽ ഇറക്കി നിതീഷ് കുമാർ റെഡ്ഡിയെ ഉപയോഗിച്ച് ലോവർ മിഡിൽ ഓർഡറിൽ ശക്തിപ്പെടുത്തുകയോ അല്ലെങ്കിൽ ഒരു അധിക ഓൾറൗണ്ടറെയോ ബൗളറെയോ കളിപ്പിക്കുകയോ ചെയ്യാം. അല്ലെങ്കിൽ, അഭിമന്യു ഈശ്വരൻ എന്ന സ്പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനെ ടോപ്പ് ഓർഡറിൽ ഇറക്കിയുള്ള പരീക്ഷണമോ നടത്താം.
2024 അവസാനത്തോടെ സുദർശന് ഒരു വലിയ പരിക്ക് പറ്റിയിരുന്നു. ഇത് താരത്തെ കുറച്ചുനാൾ കളത്തിൽ നിന്ന് പുറത്തേക്ക് നയിക്കുകയും ചെയ്തിരുന്നു.
Discussion about this post