സഞ്ജു സാംസണിന്റെ ഇന്ത്യൻ പ്രീമിയർ ലീഗ് ടീം മാറ്റവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ വീണ്ടും വാർത്തകളിൽ നിറയുന്നു. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിൽ (ആർസിബി) പ്രവർത്തിച്ചിരുന്ന മുൻ അനലിസ്റ്റ് പ്രസന്നയാണ് ചില അപ്ഡേറ്റുകൾ നൽകിയിരിക്കുന്നത്. എക്സിലാണ് അദ്ദേഹം ആരാധകർ കാത്തിരുന്ന ഏറ്റവും പുതിയ സഞ്ജു സാംസൺ അപ്ഡേറ്റ് നൽകിയത്.
അടുത്ത സീസണിന് മുമ്പ് ഒരു ഇന്ത്യൻ ഓഫ് സ്പിന്നറും ഒരു വലംകൈ മിഡിൽ ഓർഡർ ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പർ ബാറ്ററായ സഞ്ജുവിന് വേണ്ടി ട്രേഡ് ചെയ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. പേരുകളൊന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, രാജസ്ഥാൻ റോയൽസിലേക്ക് (ആർആർ) രവിചന്ദ്രൻ അശ്വിനും ശിവം ദുബെയും പോകുമെന്നും പകരം സഞ്ജു ചെന്നൈയിൽ എത്തും എന്നുമാണ് റിപ്പോർട്ടുകൾ.
അശ്വിനുമായി അടുത്ത ബന്ധമുള്ള പ്രസന്ന പലപ്പോഴും തന്റെ യൂട്യൂബ് ചാനലിൽ അതിഥിയായി വരാറുണ്ട്. അതായത് 18 കോടി രൂപ മൂല്യമുള്ള സഞ്ജുവിനെ ചെന്നൈക്ക് കൊടുത്ത് 21 . 75 കോടി വില മടിക്കുന്ന രവിചന്ദ്രൻ അശ്വിനെയും ശിവം ദുബൈയെയും രാജസ്ഥാൻ ടീമിൽ എത്തിക്കുന്നു. അധികം വരുന്ന 3 . 75 കോടി രൂപ ചെന്നൈക്ക് രാജസ്ഥാൻ അധികമായി നൽകണം.
സഞ്ജു സാംസൺ കുറച്ചുനാളായി ചെന്നൈ നോട്ടമിടുന്ന താരമാണ്. അതിനായി തന്നെയാണ് അവർ പ്രിയപ്പെട്ട രണ്ട് താരങ്ങളെ കൊടുത്ത് സഞ്ജുവിനായി ശ്രമിക്കുന്നത്. വൈഭവ് സൂര്യവംശിയുടെ വരവോടെ, ഐപിഎൽ 2025 പുനരാരംഭിച്ചപ്പോൾ സാംസൺ മൂന്നാം സ്ഥാനത്ത് ബാറ്റ് ചെയ്യാൻ നിർബന്ധിതനായി, പക്ഷേ ഇന്ത്യൻ ടീമിൽ പ്രത്യേകിച്ച് ടി 20 യിൽ കളിക്കുമ്പോൾ സഞ്ജു ഓപ്പണറായിട്ടാണ് ഇറങ്ങുന്നത്. സിഎസ്‌കെ ഡെവൺ കോൺവേ, രച്ചിൻ രവീന്ദ്ര തുടങ്ങി വിദേശ താരങ്ങൾ ഒരാളെയും ഒഴിവാക്കാൻ ഇടയുള്ളതിനാൽ അവിടെ ഓപ്പണറായി സഞ്ജു കളിക്കും.
എംഎസ് ധോണി പിന്മാറ്റത്തിന്റെ ലക്ഷണങ്ങൾ കാണിച്ചതിനാൽ സിഎസ്‌കെക്ക് ഒരു വിക്കറ്റ് കീപ്പറെയും ആവശ്യമായി വരും. അങ്ങനെ എന്ത് കൊണ്ടും ചെന്നൈക്ക് പറ്റിയ ഓപ്ഷൻ ആയി സഞ്ജു വരും.
Trade talks have begun.
An Indian off spinner and a left handed middle order Indian batter for a top order wicket keeper batsmen #IPL2026— Prasanna (@prasannalara) June 26, 2025
Discussion about this post