13 കാരിയെ പീഡിപ്പിച്ച കേസിൽ 18 കാരന് ശിക്ഷ വിധിച്ച് കോടതി. കൊല്ലം ഉമയന്നൂർ പേരയം മാഞ്ഞാലിമുക്ക് കിഴക്കേതിൽ വീട്ടിൽ സജീവിന്റെ മകൻ അഫ്സലിനെയാണ് (18) തിരുവനന്തപുരം പ്രിൻസിപ്പൽ പോക്‌സോ കോടതി ജഡ്ജി എം.പി. ഷിബു കുറ്റക്കാരനാണെന്നു കണ്ടെത്തി ശിക്ഷ വിധിച്ചത്. 30 വർഷം കഠിനതടവിനാണ് കോടതി വിധിച്ചത്. പ്രതി യാതൊരുവിധത്തിലുമുള്ള ദയ അർഹിക്കുന്നില്ല എന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു.
2024 നാണ് കേസിനാസ്പദമായ സംഭവം. ഇൻസ്റ്റഗ്രാം വഴിയാണ് 18 കാരിയുമായി പ്രതി ബന്ധം സ്ഥാപിക്കുന്നത്. പെൺകുട്ടിയുടെ വീടിന്റെ ലൊക്കേഷനും മറ്റ് വിവരങ്ങളും കൈവശപ്പെടുത്തിയ പ്രതി, എട്ടുവയസുള്ള അനുജത്തി മാത്രം ഒപ്പമുള്ളപ്പോൾ അവിടെ അതിക്രമിച്ചുകയറി ബലാത്സംഗം ചെയ്യുകയായിരുന്നു.
സംഭവം റിപ്പോർട്ട് ചെയ്ത ഉടൻതന്നെ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യം നൽകാതെയാണ് ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി പ്രതിക്ക് ശിക്ഷ വിധിച്ചത് എന്ന അപൂർവതകൂടി ഈ കേസിനുണ്ട്.
Discussion about this post