ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ലോകകപ്പ് ഫൈനലിൽ ബാർബഡോസിൽ ചരിത്ര വിജയം നേടി ഒരു വർഷം തികയുമ്പോൾ, ബ്രിഡ്ജ്‌ടൗണിലെ കെൻസിംഗ്ടൺ ഓവലിൽ നടന്ന ഫൈനൽ പോരാട്ടത്തിലെ ചില നിമിഷങ്ങളെ രോഹിത് ശർമ്മ അനുസ്മരിച്ചു. ഫൈനൽ ദിവസം രാവിലെ 7 മണി മുതൽ തന്നെ മത്സരദിനത്തിലെ പരിഭ്രാന്തി തുടങ്ങിയിരുന്നെങ്കിലും, ഋഷഭ് പന്തിന്റെ ബ്രില്ലിയൻസ് തങ്ങളെ എങ്ങനെ സഹായിച്ചു എന്നും രോഹിത് ഓർത്തു.
ദക്ഷിണാഫ്രിക്ക 177 റൺസിന്റെ വിജയലക്ഷ്യം പിന്തുടരുമ്പോൾ, സൗത്താഫ്രിക്കയുടെ പവർ-ഹിറ്റർമാരായ ഹെൻറിച്ച് ക്ലാസന്റെയും ഡേവിഡ് മില്ലറുടെയും വേഗതയെ തടഞ്ഞത് പന്തിന്റെ സഹജമായ ബുദ്ധിശക്തിയായിരുന്നു. റോഡപകടത്തിൽ പരിക്കേറ്റ് 14 മാസത്തോളം പുറത്തിരുന്ന ശേഷം തിരിച്ചെത്തിയ ആദ്യ ടൂർണമെന്റിൽ, പന്ത് ഫൈനലിൽ ഒഴികെ ഉള്ള മിക്ക മത്സരങ്ങളിലും ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. എന്നിരുന്നാലും, ദക്ഷിണാഫ്രിക്കയ്ക്ക് ആറ് വിക്കറ്റുകൾ ബാക്കി നിൽക്കെ നാല് ഓവറിൽ 26 റൺസ് മാത്രം വേണ്ടിയിരുന്നപ്പോൾ, പന്ത് ബ്രില്ലിയൻസ് വരുന്നു.
“ ഹാർദിക് (പാണ്ഡ്യ) പന്തെറിയാൻ എത്തുന്നു. എന്തുചെയ്യണമെന്ന് ഞങ്ങൾ ഹാർദിക്കുമായി ചർച്ച ചെയ്യുകയായിരുന്നു. ആ സമയത്താണ് പന്തിന് പരിക്ക് പറ്റിയത് ഞാൻ കാണുന്നത്. അവൻ ചികിത്സ തേടിയപ്പോൾ ഞാൻ ഓർത്തു. പണ്ട് അവന് പറ്റിയ അപകടത്തിന്റെ ബാക്കി ആയിട്ടുള്ള വേദനയാകും എന്നാണ് ഞാൻ കരുതിയത്. എന്നാൽ ആക്ടിങ് ആണെന്ന് എനിക്ക് പിന്നെയാണ് മനസിലായത്.” രോഹിത് പറഞ്ഞു.
“ആ സമയത്ത് കളി അവർക്കൊപ്പം ആയിരുന്നു . അതിനാൽ, വിക്കറ്റ് എടുക്കേണ്ടത് വളരെ പ്രധാനമായിരുന്നു. ഒടുവിൽ, ഹാർദിക് ക്ലാസനെ പുറത്താക്കി” രോഹിത് കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം കപിൽ ശർമ്മ ഷോയ്ക്കിടെ ഇന്ത്യൻ ക്യാപ്റ്റൻ പന്തിന്റെ ബുദ്ധിശക്തിയെ പ്രശംസിച്ചിരുന്നു. “ഞങ്ങൾക്ക് അവരുടെ താളം തെറ്റിക്കേണ്ടി വന്നു. ഞാൻ ഫീൽഡിംഗ് സെറ്റ് ആകുകയും ബൗളർമാരുമായി സംസാരിക്കുകയും ചെയ്തുകൊണ്ടിരിക്കുമ്പോൾ, പെട്ടെന്ന് പന്ത് നിലത്ത് വീണുകിടക്കുന്നത് ഞാൻ കണ്ടു. ഫിസിയോതെറാപ്പിസ്റ്റ് എത്തി കാൽമുട്ട് പരിശോധിച്ചു. ക്ലാസ്സെൻ നന്നായി കളിച്ച സമയത്ത് അവന്റെ ആ പെട്ടെന്നുള്ള വേഗത അതോടെ തീർന്നു. എല്ലാം സെറ്റ് ആയി പിന്നെ മത്സരം തുടങ്ങിയപ്പോൾ വിക്കറ്റും വീണു.”
Rishabh Pant about his fake injury in the T20 World Cup Final 😅pic.twitter.com/Gn3lo5zBy4
— Don Cricket 🏏 (@doncricket_) October 12, 2024
Discussion about this post