2022-ൽ ബംഗ്ലാദേശിനെതിരെ ഇഷാൻ കിഷൻ നേടിയ ഇരട്ട സെഞ്ചുറിക്ക് പിന്നാലെ താൻ ഇനി ഒരിക്കലും ടീമിന്റെ ഭാഗമായി വരില്ല എന്ന് തനിക്ക് മനസിലായതായി പറഞ്ഞിരിക്കുകയാണ് ശിഖർ ധവാൻ. ശുഭ്മാൻ ഗില്ലിന്റെയും ഇഷാൻ കിഷന്റെയും വൈറ്റ്-ബോൾ ക്രിക്കറ്റിലെ ഉയർച്ചയോടെയാണ് ഒരു കാലത്തെ ടീമിന്റെ സ്ഥിരം ഓപ്പണാർക്ക് പതുക്കെ സ്ഥാനം നഷ്ടപ്പെട്ട് തുടങ്ങിയത്.
കരിയറിന്റെ ആദ്യ ഘട്ടം മുതൽ അവസാനിക്കുന്നത് വരെ, ടീമിലെ ജൂനിയർ, സീനിയർ കാലഘത്തിൽ നിലയിൽ ധവാൻ പല തവണ ഇന്ത്യയെ വിജയിപ്പിച്ചിട്ടുണ്ട്. താരം മാനേജ്‌മന്റ്, ആവശ്യപ്പെട്ടപ്പോൾ പലതവണ രണ്ടാം നിര ടീമിനെ നയിക്കുകയും ചെയ്തു. ഒരു ഘട്ടത്തിൽ 2023-ലെ ഏകദിന ലോകകപ്പിനുള്ള ഒരു ഓപ്പണിംഗ് കോമ്പിനേഷനിൽ ഉറപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ടീം ഇന്ത്യ. അവിടെ 2022-ൽ 22 മത്സരങ്ങളിൽ നിന്ന് 34.40 ശരാശരിയിൽ 688 റൺസ് നേടിയ ധവാൻ മികവ് കാണിച്ചെങ്കിലും യുവതാരങ്ങളെ പരിഗണിക്കുക എന്നതായിരുന്നു ടീം ലക്ഷ്യമിട്ടിരുന്ന കാര്യം.
ബംഗ്ലാദേശ് പര്യടനത്തിനുശേഷം ഒരു അന്താരാഷ്ട്ര മത്സരം പോലും ധവാൻ കളിച്ചില്ല എന്നത് ശ്രദ്ധിക്കണം. ശുഭ്മാൻ ഗില്ലും ഇഷാൻ കിഷനും നടത്തിയ മികച്ച പ്രകടനങ്ങൾ തന്നെ ആയിരുന്നു അതിന് കാരണം. അതിനിടയിൽ കിട്ടിയ ചില അവസരങ്ങളിൽ തിളങ്ങാൻ സാധിക്കാതെ പോയതും താരത്തിന് തിരിച്ചടിയായി.
താൻ എങ്ങനെ ടീമിൽ നിന്ന് പുറത്താക്കപ്പെട്ടു എന്ന ചോദ്യത്തിന് താരം പറഞ്ഞ ഉത്തരം ഇങ്ങനെ:
“ഞാൻ ധാരാളം അർദ്ധ സെഞ്ചുറികൾ ഒരു സമയത്ത് നേടിയിരുന്നു. എന്നാൽ സെഞ്ചുറികൾ നേടുന്നതിൽ പരാജയമായി. ഇഷാൻ കിഷൻ ആ 200 റൺസ് നേടിയപ്പോൾ, എന്റെ മനസ് എന്നോട് പറഞ്ഞു, ശരി, ഇത് നിങ്ങളുടെ കരിയറിന്റെ അവസാനമാകാം. ഒരു തോന്നൽ എനിക്ക് വന്നു. അങ്ങനെ തന്നെ സംഭവിച്ചു. എനിക്ക് നിരാശയൊന്നും തോന്നിയില്ല. ഞാൻ കരിയർ നന്നായി ആസ്വദിച്ചു” ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ ധവാൻ പറഞ്ഞു.
2018 ലെ മോശം ഇംഗ്ലണ്ട് പര്യടനത്തെത്തുടർന്ന് ധവാന്റെ റെഡ്-ബോൾ കരിയർ വളരെക്കാലം മുമ്പ് തന്നെ അവസാനിച്ചിരുന്നു. ടി 20 യിലും യുവതാരങ്ങൾ വന്നതോടെ അവസരങ്ങൾ കുറഞ്ഞു. എന്തിരുന്നാലും 2022 മുതൽ മൂന്ന് വർഷത്തെ സൈക്കിളിൽ പഞ്ചാബ് കിംഗ്സിനെ (പിബികെഎസ്) നയിച്ചുകൊണ്ട് അദ്ദേഹം ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) തുടർന്നു. 2024 ലെ പരിക്ക് കരിയറിന് വിരാമം കുറിച്ചു.
Discussion about this post