വിദ്യാർത്ഥിനി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു. നടുക്കാട് ഒലിപ്പുനട ഓംകാറിൽ സുരേഷ്-ദിവ്യ ദമ്പതിമാരുടെ മകളും കൈമനം വനിതാ പോളിടെക്‌നിക്കിലെ രണ്ടാംവർഷ വിദ്യാർത്ഥിനിയുമാ മഹിമാ സുരേഷാണ് (19) ജീവനൊടുക്കിയത്. കോളേജിലെ മാഗസീൻ എഡിറ്റർ കൂടിയാണ് യുവതി.
വീടിനുള്ളിൽ നിന്ന് പുകയും നിലവിളിയും കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. പിൻവാതിൽ പൊളിച്ച് അകത്തുകയറി മഹിമയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വീടിന്റെ അടുക്കളയിലാണ് സംഭവം. മുൻവാതിലും അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.
മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നരുവാമൂട് പോലീസ് കേസെടുത്തു. മാളവിക സുരേഷ് സഹോദരിയാണ്.
Discussion about this post