ഗാസയിൽ വെടിനിർത്തലെന്ന് പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. 60 ദിവസത്തെ വെടിനിർത്തൽ കരാറിനുള്ള പ്രധാന വ്യവസ്ഥകൾ ഇസ്രായേൽ അംഗീകരിച്ചെന്നാണ് ട്രംപിന്റെ അവകാശവാദം. തന്റെ സോഷ്യൽ മീഡിയയാ ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലൂടെയാണ് ഇസ്രായേൽ -ഗാസ വിഷയത്തിൽ ട്രംപ് പ്രതികരണം നടത്തിയത്.
ഹമാസ് ഈ കരാർ അംഗീകരിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും ഇല്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ മോശമാകുമെന്നും അദ്ദേഹം പറഞ്ഞു. വെടിനിര്‍ത്തല്‍ സമയത്ത് എല്ലാവരുമായി ചര്‍ച്ച നടത്തും. ഗാസയില്‍ ശാശ്വത സമാധാനം സ്ഥാപിക്കും. അന്തിമ നിർദേശങ്ങൾ ഖത്തറും ഈജിപ്തും അവതരിപ്പിക്കും എന്ന് ട്രംപ് കൂട്ടിച്ചേർത്തു.
അതേസമയം, ഇസ്രായേലുമായി ചർച്ചകൾക്ക് വഴി തുറക്കണമെങ്കിൽ വെടിനിർത്തൽ കരാർ രേഖാമൂലം വേണമെന്ന് ഇറാൻ ആവശ്യപ്പെട്ടു. ഭാവിയിൽ സംഘർഷം ഉണ്ടാക്കില്ലെന്ന് ഇസ്രായേൽ ഉറപ്പ് നൽകണം. ഗാസയിലോ ലെബനോനിലോ പോലെ ആക്രമിക്കുന്നത് അനുവദിക്കില്ലെന്നും ഇറാൻ നിലപാട് വ്യക്തമാക്കി. ഇതിന് യുഎന്‍ അംഗരാജ്യങ്ങൾ ഇടപെടണം എന്നാണ് ആവശ്യം.
ഒക്ടോബർ ഏഴിലെ ആക്രമണവും തിരിച്ചടിയും 2023 ഒക്ടോബർ 7ന് ഹമാസ് ഇസ്രായേലിൽ നടത്തിയ ആക്രമണത്തിൽ 1,200-ൽ അധികം ആളുകൾ കൊല്ലപ്പെടുകയും 250-ൽ അധികം ആളുകളെ ബന്ദികളാക്കുകയും ചെയ്തിരുന്നു. ഇതിന് മറുപടിയായി ഇസ്രായേൽ ഗാസയിൽ സൈനിക നടപടി ആരംഭിക്കുകയായിരുന്നു
Discussion about this post