പത്തനംതിട്ടയിലെ സ്വകാര്യ അനാഥാലയത്തില്‍ നിന്നും കുട്ടികളെ മാറ്റി സിഡബ്ല്യൂസി പോക്സോകേസിനെ തുടര്‍ന്ന് 24 കുട്ടികളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. അന്തേവാസിയായിരുന്ന പെൺകുട്ടിപ്രായപൂർത്തിയാകും മുൻപ് ഗർഭിണിയായെന്ന പരാതിയിൽ കേസെടുത്ത് അന്വേഷണംനടക്കുന്നതിനിടെയാണ് നടപടി
അനാഥാലയ നടത്തിപ്പുകാരിയുടെ മകൻ അന്തേവാസിയായ പെൺകുട്ടിയെ കഴിഞ്ഞഒക്ടോബറിലാണ് വിവാഹം കഴിച്ചത്. കഴിഞ്ഞ മാസം രണ്ടാം തീയതി കുട്ടി പ്രസവിച്ചു. പെൺകുട്ടിഗർഭിണിയായത് പ്രായപൂർത്തിയാകും മുൻപാണെന്നും, അത് മറച്ചുവയ്ക്കാൻ സ്ഥാപനനടത്തിപ്പുകാരി വളരെ വേഗം വിവാഹം നടത്തിയതാണെന്നും പരാതി ഉയർന്നു. രേഖാമൂലം കിട്ടിയപരാതി സിഡബ്ല്യൂസി പോലീസിന് കൈമാറി.
സ്ഥാപനത്തിനെതിരെ ഗൗരവമേറിയ പരാതിയും കേസും വന്നതോടെയാണ് അന്തേവാസികളായകുട്ടികളെ ഏറ്റെടുത്ത് സുരക്ഷിതമായി മാറ്റാൻ സിഡബ്ല്യൂസി തീരുമാനിച്ചത്.
Discussion about this post