ക്രിക്കറ്റ് താരങ്ങളുടെ ഹെയർ സ്റ്റൈലുകൾ വലിയ രീതിയിൽ ട്രെൻഡ് ആകാറുണ്ട്. മഹേന്ദ്ര സിംഗ് ധോണിയും ഹാർദിക് പാണ്ഡ്യയയും കെഎൽ രാഹുലും വിരാട് കോഹ്‌ലിയുമൊക്കെ ഓരോ കാലഘട്ടത്തിൽ ഇത്തരത്തിൽ ഉള്ള സ്റ്റൈലുകൾ യുവതാരങ്ങൾക്ക് ഇടയിൽ ജനപ്രിയമാക്കിയിട്ടുണ്ട്. എന്നാൽ സോഷ്യൽ മീഡിയയും ഇന്റർനെറ്റും ഒന്നും ഇല്ലാതിരുന്ന കാലത്ത് നമ്മുടെ ചില ഇതിഹാസ ക്രിക്കറ്റ് താരങ്ങൾ ഇത്തരത്തിൽ ഉള്ള സ്റ്റൈൽ പിന്തുടരുമായിരുന്നു.
ഇതിഹാസ താരം സുനിൽ ഗാവസ്‌കർ നീളൻ മുടിയൊക്കെ ആയിട്ട് ആയിരുന്നു ഒരു സമയം കളിച്ചിരുന്നത്. ഒരിക്കൽ ഈ മുടി തനിക്ക് ഒരു മത്സരത്തിനിടെ ബുദ്ധിമുട്ട് സൃഷ്ടിച്ചപ്പോൾ അത് താൻ എങ്ങനെ ഒഴിവാക്കി എന്നതിനെക്കുറിച്ച് താരം പറയുന്നത് ഇങ്ങനെ:
“1974-ൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഓൾഡ് ട്രാഫോർഡ് ടെസ്റ്റിൽ ഞാൻ ബാറ്റ് ചെയ്യുകയായിരുന്നു. മാഞ്ചസ്റ്ററിലെ ആ മത്സരവേദിയിൽ ബാറ്റ് ചെയ്യന്നത് മനോഹരമായ കാര്യം ആയിരുന്നു. ഞാൻ ആ സമയത്ത് തൊപ്പി ഒന്നും വെക്കാതെയാണ് ബാറ്റ് ചെയ്തത്. ഇപ്പോഴുള്ളതിനേക്കാൾ വളരെ നീളമുള്ള മുടിയും എനിക്കുണ്ടായിരുന്നു. അവിടെ കാറ്റിന്റെ ആഘാതത്തിൽ എന്റെ കണ്ണുകളിൽ മുടി കയറി എനിക്ക് അസ്വസ്ഥത തോന്നി തുടങ്ങി. ബൗളർ പന്ത് എറിയാൻ വരുന്നതിന് മുമ്പ് മുടി മുറിക്കാൻ കഴിയുന്ന കത്രിക ഉണ്ടോ എന്ന് ഞാൻ അമ്പയർ ഡിക്കി ബേർഡിനോട് ചോദിച്ചു.ബേർഡിന് ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. ക്രിക്കറ്റ് പന്തിന്റെ തുന്നലിൽ നിന്ന് നൂലുകൾ മുറിക്കാൻ അയാൾ കരുതിയിരുന്ന കത്രിക ഉപയോഗിച്ച് അയാൾ എന്റെ മുടി മുറിച്ച് തന്നു. “ഇക്കാലത്ത് അമ്പയർമാർ ചെയ്യേണ്ട കാര്യങ്ങൾ” എന്ന് പറഞ്ഞ് അയാൾ ചിരിച്ചു.” ഇതിഹാസം ഓർത്തു.
1971 മുതൽ 1987 വരെ സുനിൽ ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ചു, 125 ടെസ്റ്റുകളിൽ 10,122 റൺസും 108 ഏകദിനങ്ങളിൽ 3,444 റൺസും നേടി. ടെസ്റ്റ് ക്രിക്കറ്റിൽ അദ്ദേഹം 34 സെഞ്ച്വറികളും ഏകദിനത്തിൽ 27 സെഞ്ച്വറികളും നേടിയിട്ടുണ്ട്.
Discussion about this post