സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും നടൻ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണയ്ക്കും ഭർത്താവ് അശ്വിൻ ഗണേഷിനും കുഞ്ഞ് പിറന്നു. നടൻ കൃഷ്ണ കുമാറാണ് തന്റെ മകൾ അമ്മയായ വിവരം അറിയിച്ചിരിക്കുന്നത്. ദിയ ഒരു ആൺ കുഞ്ഞിനാണ് ജന്മം നൽകിയതെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും കൃഷ്ണ കുമാർ അറിയിച്ചു.
കുഞ്ഞിക്കാലുകളുടെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചാണ് ദിയ ആരാധകരെ സന്തോഷവാർത്ത അറിയിച്ചത്. നമസ്‌കാരം സഹോദരങ്ങളെ..വീട്ടിലൊരു പുതിയ അതിഥി എത്തിയിരിക്കുന്നു! മകൾ ദിയക്ക് ഒരാൺകുഞ്ഞ്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. എല്ലാവരുടെയും പ്രാർത്ഥനകൾക്കും അനുഗ്രഹങ്ങൾക്കും ഹൃദയംഗമമായ നന്ദി’, എന്നായിരുന്നു സന്തോഷം പങ്കിട്ട് കൃഷ്ണ കുമാർ കുറിച്ചത്.
ദിയയും താൻ അമ്മയായി വിവരം സോഷ്യൽമീഡിയയിലൂടെ അറിയിച്ചുണ്ട്. കുഞ്ഞിക്കാലുകളുടെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചാണ് ദിയ ആരാധകരെ സന്തോഷവാർത്ത അറിയിച്ചത്. അവസാനം ഞങ്ങളുടെ കൺമണിയെത്തി’-ചിത്രത്തിനൊപ്പം ദിയ കുറിച്ചു. ദിയയുടേയും അശ്വിന്റേയും കൈകളിൽ പിടിച്ച കുഞ്ഞിക്കാല് ചിത്രത്തിൽ കാണാം.
Discussion about this post