ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിൽ പങ്കെടുത്ത ഗൗതം ഗംഭീറിന്റെ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ക്രിക്കറ്റ് കളിക്കളത്തിൾ ഉണ്ടായ വഴക്കുകളെക്കുറിച്ചുള്ള സംസാരത്തിനിടെ താൻ കളിച്ചിരുന്ന ഭാഗത്ത് താൻ ഒരിക്കലും ഒരുപാട് വഴക്കുകളുടെ ഭാഗം ആയിട്ടില്ലെന്ന് ഗൗതം ഗംഭീർ പറഞ്ഞു.
ശനിയാഴ്ച നെറ്റ്ഫ്ലിക്സിൽ സംപ്രേഷണം ചെയ്ത കോമഡി ഷോയുടെ ഏറ്റവും പുതിയ എപ്പിസോഡിൽ ഗംഭീറിനെ കൂടാതെ, കീപ്പർ ബാറ്റർ ഋഷഭ് പന്ത്, യുവ ഇടംകൈയ്യൻ ഓപ്പണർ അഭിഷേക് ശർമ്മ, ലെഗ് സ്പിന്നർ യുസ്വേന്ദ്ര ചാഹൽ എന്നിവരും പ്രത്യക്ഷപ്പെട്ടു.
ക്രിക്കറ്റ് മൈതാനത്ത് ഒരു കർക്കശക്കാരനായ കഥാപാത്രമായാണ് ഗംഭീർ അറിയപ്പെട്ടിരുന്നത്, എതിരാളികളുമായി വാക്കുതർക്കത്തിൽ ഏർപ്പെടുന്ന ഗംഭീറിനെ പലപ്പോഴും നമ്മൾ കണ്ടിട്ടും ഉള്ളതാണ്. ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിലെ രസകരമായ ഒരു ചർച്ചയ്ക്കിടെ, കളിക്കാർ മൈതാനത്ത് വഴക്കിടുമ്പോൾ, പരിശീലകർ ആയി ഇരിക്കുന്ന ആളുകളും ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് അവതാരകൻ അഭിപ്രായപ്പെട്ടു. ഇതിന് ഗംഭീർ രസകരമായി മറുപടി നൽകി:
“ഞാൻ ഒരുപാട് വഴക്കുകളിൽ ഉൾപ്പെട്ടിട്ടില്ല”
അദ്ദേഹം ഇങ്ങനെ തുടർന്നു പറഞ്ഞു :
“ഒരു കാര്യം പറയട്ടെ. ആളുകൾ മൈതാനത്ത് വഴക്കുകളെക്കുറിച്ച് സംസാരിക്കുമ്പോൾ, നമ്മൾ എന്തിനാണ് വഴക്കിട്ടത്? രാജ്യത്തിനു വേണ്ടി ആണെന്ന് ഞാൻ പറയും. അത് ഒരിക്കലും നമുക്ക് വേണ്ട ആയിരുന്നില്ല.”
ഗംഭീറിന്റെ തുറന്ന പ്രതികരണത്തെ ഷോയിലെ പ്രേക്ഷകർ ഏറ്റെടുത്തു. അദ്ദേഹത്തിന്റെ ചിന്താഗതിക്ക് അവർ കൈയടിച്ചു. ഗംഭീർ കളിച്ചിരുന്ന കാലത്ത്, ഷാഹിദ് അഫ്രീദി, ഷെയ്ൻ വാട്സൺ തുടങ്ങിയവരുമായി കൊമ്പുകോർത്തിരുന്നു.
2013 ലെ ഐപിഎല്ലിൽ വിരാട് കോഹ്‌ലിയുമായി തർക്കത്തിൽ ഏർപ്പെട്ടിരുന്നു. കൃത്യം ഒരു പതിറ്റാണ്ടിനുശേഷം, ഐപിഎൽ 2023 ൽ ഗംഭീർ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ (എൽഎസ്ജി) മെന്ററായിരുന്നപ്പോൾ രണ്ട് താരങ്ങളും വീണ്ടും കളത്തിൽ ഏറ്റുമുട്ടിയിരുന്നു
Discussion about this post