ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിനുള്ള പ്ലെയിംഗ് ഇലവനിൽ മാറ്റങ്ങളൊന്നും വരുത്തരുതെന്ന് സുനിൽ ഗവാസ്‌കറും ചേതേശ്വർ പൂജാരയും പറഞ്ഞപ്പോൾ ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയുടെ ഭാര്യയായ സഞ്ജന ഗണേശൻ ഒരു നിമിഷം ഒന്ന് ഭയപ്പെട്ടു. പരമ്പരയിൽ ആദ്യ മത്സരം പരാജയപ്പെട്ട ഇന്ത്യ രണ്ടാം മത്സരത്തിൽ ആതിഥേയരെ 336 റൺസിന് പരാജയപ്പെടുത്തി. തന്റെ ജോലിഭാരം കൈകാര്യം ചെയ്യുന്നതിനായി ബുംറയ്ക്ക് രണ്ടാം ടെസ്റ്റിൽ വിശ്രമം അനുവദിച്ചെങ്കിലും ലോർഡ്‌സിലെ മത്സരത്തിനായി അദ്ദേഹം തിരിച്ചെത്തും.
ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ അടുത്ത മത്സരത്തിൽ ബുംറ കളിക്കുമെന്ന് സ്ഥിരീകരിച്ചു. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ അവതാരകയായി പ്രവർത്തിക്കുന്ന സഞ്ജന, ഇന്ത്യ അടുത്ത മത്സരത്തിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് ഗവാസ്കറിനോടും പൂജാരയോടും ചോദിച്ചു. “ആകാശ് ടീം മാനേജ്‌മെന്റിന് സെലക്ഷൻ തലവേദന സൃഷ്ടിച്ചു. ആരെയാണ് ഒഴിവാക്കുക?” സഞ്ജന പറഞ്ഞു. ബുംറ തിരിച്ചുവരുമെന്ന വസ്തുതയാണ് സഞ്ജന ഈ ചോദ്യം ചോദിച്ചത്. എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ആകാശ് ദീപ് 10 വിക്കറ്റുകൾ വീഴ്ത്തിയതോടെ സെലെക്ഷൻ കാര്യത്തിൽ വലിയ തലവേദനയാണ് ഉണ്ടായിരിക്കുന്നത്.
“മൂന്നാം ടെസ്റ്റിനുള്ള പ്ലെയിങ് ഇലവനിൽ മാറ്റമില്ല,” സുനിൽ ഗവാസ്കർ പറഞ്ഞു. അദ്ദേഹത്തിന്റെ മറുപടി കേട്ട് സഞ്ജന അത്ഭുതപ്പെട്ടു. ഇതിഹാസ താരം കുറച്ച് നിമിഷങ്ങൾ ഒന്നും പറഞ്ഞില്ല, തുടർന്ന് ചിരിക്കാൻ തുടങ്ങി. “ഒരു ടെസ്റ്റ് ജയിച്ചുകഴിഞ്ഞാൽ മാറ്റം വരുത്താൻ പ്രയാസമാണ്, പക്ഷേ ജസ്പ്രീത് ബുംറയെ ഉൾക്കൊള്ളാൻ പ്രസീദ് കൃഷ്ണ പുറത്തിരിക്കും” സുനിൽ ഗവാസ്കർ പറഞ്ഞു.
സഞ്ജന ഗണേശനെ കളിയാക്കാൻ ചേതേശ്വർ പൂജാരയും സമാനമായ അഭിപ്രായം പറഞ്ഞു.
Discussion about this post