ടെഹ്‌റാൻ: യുദ്ധത്തിനിടെ ഇസ്രായേൽ തന്നെ വധിക്കാൻ ശ്രമിച്ചെന്ന് വെളിപ്പെടുത്തി ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ. ഒരു യോഗത്തിനിടെ ബോംബാക്രമണത്തിലൂടെ തന്നെ ഇല്ലായ്മ ചെയ്യാനാണ് ഇസ്രായേൽ പദ്ധതിയിട്ടതും ശ്രമിച്ചതെന്നുമാണ് ഇറാൻ പ്രസിഡന്റിന്റെ ആരോപണം. തന്റെ വധശ്രമത്തിന് പിന്നിൽ അമേരിക്കയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാൻ പ്രസിഡന്റിന്റെ വാക്കുകൾ
‘എനിക്കെതിരായ വധശ്രമത്തിന് പിന്നിൽ അമേരിക്കയുടെ കൈകളല്ല, അത് ഇസ്രായേലാണ്. ഞാനൊരു യോഗത്തിൽ പങ്കെടുത്തപ്പോൾ ആ സ്ഥലത്ത് അവർ ബോംബാക്രമണം നടത്താൻ ശ്രമിച്ചു’
വധശ്രമം ഉണ്ടായെന്ന് തുറന്നു പറഞ്ഞെങ്കിലും 12 ദിവസത്തോളം നീണ്ടുനിന്ന യുദ്ധത്തിനിടെ എപ്പോഴാണ് വധശ്രമമെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. തങ്ങളല്ല ഈ യുദ്ധം ആരംഭിച്ചതെന്നും ഏതെങ്കിലും വിധേന യുദ്ധം തുടരാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും ഇറാൻ പ്രസിഡന്റ് വ്യക്തമാക്കി.
Discussion about this post