ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനായി ചുമതലയേറ്റ ശുഭ്മാൻ ഗില്ലിനെ മുൻ ഇംഗ്ലണ്ട് ബാറ്റ്സ്മാൻ മാർക്ക് ബുച്ചർ പ്രശംസിച്ചുകൊണ്ട് രംഗത്ത്. യുവതാരം ഗിൽ വളരെ എളുപ്പത്തിൽ ക്യാപ്റ്റൻസി കാര്യങ്ങളുമായി പൊരുത്തപെട്ടെന്ന് അദ്ദേഹം പറഞ്ഞു. നാലാം നമ്പർ സ്ഥാനത്ത് ബാറ്റ് ചെയ്യാൻ എത്തിയ ഗിൽ ആ റോൾ ഒകെ വളരെ എളുപ്പത്തിലാണ് കൈകാര്യം ചെയ്തത് എന്നും മുൻ താരം ഓർമിപ്പിച്ചു.
ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് പരമ്പരയിലേക്ക് വരുമ്പോൾ ഗിൽ വലിയ സമ്മർദ്ദത്തിലായിരുന്നു. സീനിയർ താരങ്ങൾ പലരും വിരമിച്ച ഒഴിവിൽ ടീമിനെ നയിക്കുക എന്നത് ആയിരുന്നു മുന്നിൽ ഉള്ള ഉത്തരവാദിത്വം. എന്നിരുന്നാലും,നായകനായിട്ടുള്ള അരങ്ങേറ്റത്തിൽ തന്നെ സെഞ്ച്വറി നേടിയ അദ്ദേഹം എഡ്ജ്ബാസ്റ്റണിൽ 269 ഉം 161 ഉം റൺസ് നേടി ഇന്ത്യയെ ചരിത്ര വിജയം നേടാൻ സഹായിച്ചു. ഹെഡിംഗ്ലിയിൽ നടന്ന ആദ്യ ടെസ്റ്റിൽ തോറ്റ ഇന്ത്യ മനോഹരമായി തിരിച്ചുവന്നിരിക്കുകയാണ്.
സച്ചിൻ- കോഹ്‌ലി എന്നിവരുടെ സ്റ്റാർ പദവി അടുത്തതായി അണിയുന്ന ഗില്ലിന് സമ്മർദ്ദം ഒന്നും ഇല്ലായിരുന്നു എന്ന് മുൻ ഇംഗ്ലണ്ട് താരം പറഞ്ഞു :
“ലോക കായികരംഗത്ത് ഒരു ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനാകുന്നത്ര സമ്മർദ്ദവും സൂക്ഷ്മപരിശോധനയും ഉള്ള ജോലികൾ അധികമില്ല, അല്ലേ? അവൻ ബാറ്റിംഹ് ഓർഡറിൽ ഉൾപ്പടെ കോഹ്‌ലിയുടെയോ സച്ചിന്റെയോ സ്ഥാനം ആണ് നികത്തുന്നത്. അതിനാൽ സമ്മർദ്ദങ്ങൾ വളരെ വലുതായിരുന്നു. ഇതുവരെ, അദ്ദേഹം അത് നന്നായി ചെയ്തു. ഒരു ഭയവും ഇല്ലാതെ കൂളായിട്ടാണ് അയാൾ കളിക്കുന്നത്.
ആദ്യ ടെസ്റ്റിലെ ബാറ്റിംഗ് പ്രകടനം മികച്ചത് ആയിരുന്നു എങ്കിലും നായകൻ എന്ന നിലയിൽ ഗിൽ ഒരുപാട് വിമർശനം നേരിട്ടിരുന്നു. എന്നിരുന്നാലും, എഡ്ജ്ബാസ്റ്റണിൽ ആ കുറവ് എല്ലാം നികത്തി ഗിൽ മനോഹരമായി തിരിച്ചുവന്നു.
Discussion about this post