സർക്കാരിനെ പുകഴ്ത്താൻ വ്ലോഗർമാർക്കായി ഒഴുക്കുന്നത് ലക്ഷങ്ങൾ.വ്ലോഗർമാരുടെ വീഡിയോ നിർമാണത്തിനായി 96 ലക്ഷം രൂപ ചെലവിടാനാണ് തീരുമാനം. ഇടതു സർക്കാരിന്റെ 2 ടേമുകളിലായുള്ള വികസന ക്ഷേമപദ്ധതികളും ഒരു പതിറ്റാണ്ടിനിടെ ആർജിച്ച നേട്ടങ്ങളുംപ്രചരിപ്പിക്കുന്നതിനാണ് ഇത്രയധികം പണം ചെലവിടുന്നത്.
ഈമാസം 2നാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. വിവര,പൊതു ജനസമ്പർക്കവകുപ്പിനു കീഴിലുള്ള വർക്കിങ് ഗ്രൂപ്പ് ദേശീയ, പ്രാദേശിക തലങ്ങളിൽ ശ്രദ്ധേയരായ വ്ലോഗർമാരെതിരഞ്ഞെടുക്കും.
ഇതിനായി കൂടുതൽ ഫോളോവേഴ്സുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരെ ഉപയോഗിച്ച്ആഴ്ചയിൽ ഓരോ എപ്പിസോഡ് വീതം നിർമിക്കാനാണു പണം അനുവദിച്ചിരിക്കുന്നത്.സോഷ്യൽമീഡിയയിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള 4 വ്ലോഗർമാരെ കണ്ടെത്തി വ്ലോഗുകളുംറീലുകളും നിർമിക്കും. ഒരു എപ്പിസോഡിനു പരമാവധി 60,000 രൂപ നിരക്കിൽ 4 പേർക്ക് 40 ആഴ്ചകളിലേക്കായി തുക അനുവദിക്കാനാണു തീരുമാനം.
നവകേരളം പ്രതിവാര ടെലിവിഷൻ പരിപാടി, ഹ്രസ്വ വീഡിയോ-കോർപറേറ്റ് – വീഡിയോ നിർമാണം, പ്രിയ കേരളം ടെലിവിഷൻ പരിപാടി, ജനപഥം പ്രതിവാര റേഡിയോ പരിപാടി, ഇൻഫോ വീഡിയോ നിർമാണം,വീഡിയോ ആർക്കൈവ്സ്, ഡോക്യുമെന്ററി നിർമാണം എന്നിവയുൾപ്പെടെ ഈസാമ്പത്തിക വർഷം 4.48 കോടി രൂപയാണ് സർക്കാരിന്റെ വീഡിയോ–ഡോക്യുമെന്ററിപ്രചാരണങ്ങൾക്കായി നീക്കിവച്ചിരിക്കുന്നത്
Discussion about this post