എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് വിജയത്തിൽ സംഭാവന ചെയ്തത് നിരവധി താരങ്ങളാണ് – ശുഭ്മാൻ ഗിൽ, ആകാശ് ദീപ്, മുഹമ്മദ് സിറാജ് എന്നിവരുൾപ്പെടെ. എന്നിരുന്നാലും, ‘പ്ലേയർ ഓഫ് ദി മാച്ച്’ അവാർഡ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനാണ്, അദ്ദേഹം രണ്ട് ഇന്നിങ്‌സിലുമായി ഇരട്ട സെഞ്ച്വറിയും സെഞ്ച്വറിയും നേടി ഇന്ത്യയെ സഹായിച്ചു. 10 വിക്കറ്റുകൾ വീഴ്ത്തിയ ആകാശ് ദീപ് ആയിരുന്നു ബോളിങ്ങിൽ താരം . രവിചന്ദ്രൻഇ താരം. അശ്വിന്റെ അഭിപ്രായത്തിൽ, ‘പ്ലയർ ഓഫ് ദി മാച്ച്’ അവാർഡിന് അർഹൻ ആകാശ് ദീപ് ആയിരുന്നു.
“ഇതൊരു വലിയ പ്രസ്താവനയായിരിക്കാം, പക്ഷേ ആകാശ് ദീപിന് പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് നൽകേണ്ടതായിരുന്നു. ശുഭ്മാൻ ഗിൽ മനോഹരമായി ബാറ്റ് ചെയ്തു, എത്ര പ്രശംസിച്ചാലും മതിയാകില്ല. ഗിൽ ചരിത്രം സൃഷ്ടിച്ചു, റെക്കോർഡുകൾ ഇനിയും സൃഷ്ടിക്കാനുണ്ട്, അദ്ദേഹം അത് തിരുത്തിയെഴുതി, അതിൽ സംശയമില്ല,” അശ്വിൻ പറഞ്ഞു.
“പക്ഷേ ആകാശ് ദീപിനെ എങ്ങനെ മറക്കും. രണ്ടാം ഇന്നിംഗ്സിൽ ആകാശ് ദീപിന്റെ ആറ് വിക്കറ്റുകളും ആദ്യ ഇന്നിംഗ്സിൽ നാല് വിക്കറ്റുകളും മറക്കാൻ പാടില്ല. ആദ്യ ഇന്നിങ്സിലെ ആ നാല് വിക്കറ്റുകൾ കാരണം, സിറാജിന് ആദ്യ ഇന്നിംഗ്സിൽ ആറ് വിക്കറ്റുകൾ നേടാൻ കഴിഞ്ഞു. ഒരേ റിസ്റ്റ് പൊസിഷനിൽ വ്യത്യസ്ത കോണുകളിൽ നിന്നാണ് ആകാശ് ദീപ് പന്ത് എറിഞ്ഞത്. മാൻ ഓഫ് ദി മാച്ചിൽ എനിക്ക് ഒരു പ്രശ്നവുമില്ല. ഹീറോകളെക്കുറിച്ചുള്ള സിദ്ധാന്തം ഞാൻ അംഗീകരിക്കുന്നില്ല. ഒരു ഐപിഎൽ മത്സരത്തിൽ, സൂപ്പർ ഫോറുകൾ, സൂപ്പർ സിക്സറുകൾ, ഫാസ്റ്റസ്റ്റ് ഡെലിവറികൾ ഒകെ ഉണ്ട്. നിങ്ങൾക്ക് ടെസ്റ്റിലും അവ നൽകാം, മത്സരത്തിലെ ബൗളർ, മത്സരത്തിലെ ബാറ്റ്സ്മാൻ.”
അതേസമയം, ലോർഡ്‌സിൽ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന് മുന്നോടിയായി, ഇന്ത്യയുടെ ബാറ്റിംഗ് പരിശീലകൻ സിതാൻഷു കൊട്ടക്, പേസർമാരുടെ ജോലിഭാരം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് തന്റെ ചിന്തകൾ പ്രകടിപ്പിച്ചു, പേസ് കുന്തമുന ജസ്പ്രീത് ബുംറയ്ക്ക് മാത്രമല്ല, എല്ലാ ബൗളർമാർക്കും ഇത് ബാധകമാണെന്നും പറഞ്ഞു. സിറാജിന് മൂന്നാം ടെസ്റ്റിന് ശേഷം ഇത്തരത്തിലുള്ള വിശ്രമം നൽകണം എന്ന ആവശ്യം ശക്തമായിരിക്കെയാണ് ബാറ്റിംഗ് പരിശീലകന്റെ പ്രതികരണം വന്നത്.
Discussion about this post