ഇംഗ്ലണ്ട്- ഇന്ത്യ മൂന്നാം ടെസ്റ്റിൽ ക്രിക്കറ്റിന്റെ മെക്കയായ ലോർഡ്‌സിൽ നടക്കുമ്പോൾ അവിടെ ഇന്ത്യക്ക് മികച്ച തുടക്കം. ടോസ് നഷ്ടപ്പെട്ട് ഫീൽഡിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് ഇപ്പോൾ 81- 2 എന്ന നിലയിൽ നിൽക്കുകയാണ്. കഴിഞ്ഞ 2 മത്സരത്തിലും ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്തപ്പോൾ ഇത്തവണ ഇംഗ്ലീഷ് നായകൻ ഇത്തവണ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുക ആയിരുന്നു.
ജസ്പ്രീത് ബുംറ പ്രസീദ് കൃഷ്ണക്ക് പകരം ടീമിൽ എത്തിയത് ഒഴിച്ചാൽ ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ ഇല്ലായിരുന്നു. ഇംഗ്ലണ്ട് ടീമിലേക്ക് വന്നാൽ അവിടെ ജോഫ്രെ ആർച്ചർ ടീമിലെത്തിയിരിക്കുകയാണ്. ബുംറയും സിറാജും ആകാശ് ദീപും അടക്കമുള്ള താരങ്ങൾ അണിനിരന്ന ഇന്ത്യൻ പേസ് ബാറ്ററി തുടക്കം മുതൽ വിക്കറ്റ് നേടാൻ ശ്രമിച്ചെങ്കിലും അത് നടന്നില്ല. രണ്ട് ഇംഗ്ലീഷ് ഓപ്പണർമാരും നന്നായി തന്നെ ഇവരുടെ അപകടം ഒഴിവാക്കിയാണ് ബാറ്റ് ചെയ്തത്.
ഇതിൽ ബുംറ മനോഹരമായി തന്നെ പന്തെറിഞ്ഞെങ്കിലും വിക്കറ്റുകൾ വന്നില്ല. ഇവരെ മൂന്ന് പേരെയും മാറ്റി മാറ്റി പന്തെറിക്കുന്ന സമയത്താണ് ഗിൽ അപ്രതീക്ഷിതമായി നിതീഷ് കുമാർ റെഡ്ഢിക്ക് പന്ത് കൊടുത്തത്. തന്റെ ആദ്യ ഓവറിന്റെ നാലാം പന്തിൽ അപകടകാരിയായ ഡക്കറ്റിനെ ( 23 ) പന്തിന്റെ കൈയിൽ എത്തിച്ച നിതീഷ് അതെ ഓവറിന്റെ അവസാന പന്തിൽ ഓപ്പണർ സാക് ക്രോളിയെ ( 18 ) പന്തിന്റെ കൈയിൽ തന്നെ എത്തിച്ചു.
നിലവിൽ റൂട്ട്- പോപ്പ് സഖ്യമാണ് ഇംഗ്ലണ്ടിനായി ക്രീസിൽ നിൽക്കുന്നത്.
Nitish Kumar Reddy Mass 😂🤣💥💥💥💥💥💥💥💥💥 #INDvsENG #NitishKumarReddy pic.twitter.com/wa2Ru2WAhu
— vamsi krishna ᴿᴱᴮᴱᴸᵂᴼᴼᴰ (@vamsi8649) July 10, 2025
Discussion about this post