സൗമ്യ വധക്കേസ് പ്രതി ഗോവിന്ദചാമി ജയിൽ ചാടാനായി നടത്തിയത് മാസങ്ങൾ നീണ്ട ആസൂത്രണം. 9 മാസങ്ങൾക്ക് മുമ്പ് സെല്ലിന്റെ കമ്പികൾ മുറിച്ച് തുടങ്ങിയിരുന്നുവെന്നാണ് ഗോവിന്ദച്ചാമി പറയുന്നത്. ജയിൽ അധികൃതർക്ക് മനസിലാകാതിരിക്കാൻ കമ്പിയിൽ നൂൽ കെട്ടിവെച്ചുവെന്നും പ്രതി മൊഴി നൽകി. സെവ്വിന്റെ മൂന്ന് അഴികളാണ് ഇയാൾ തകർത്തത്. ജയിലിലെ അഴിയുടെ അടിഭാഗത്തായി കഴിഞ്ഞ 9 മാസങ്ങളായി ഗോവിന്ദച്ചാമി രാകിക്കൊണ്ടിരിക്കുകയായിരുന്നുവെന്ന് ഇയാളുടെ കുറ്റസമ്മത മൊഴിയിലുണ്ട്.എല്ലാ ദിവസവും രാത്രി ഇയാൾ അഴികൾ രാകാറുണ്ടായിരുന്നുവെന്നും ഇന്നലെ രാത്രി 1.30ഓടെയാണ് പണികൾ പൂർത്തിയായതെന്നും കുറ്റസമ്മത മൊഴിയിലുണ്ട്.
മൂന്ന് സ്ഥലത്ത് അഴികൾ അറുത്തുമാറ്റി ആദ്യം തന്റെ തലയും പിന്നീട് ശരീരവും പുറത്തിട്ടാണ് ഇയാൾ രക്ഷപ്പെട്ടത്. തന്റെ തല അഴികളിലൂടെ കടക്കുമോ എന്ന് മുൻപ് തന്നെ ഇയാൾ പരീക്ഷിച്ച് മനസിലാക്കിയതായും ഇയാൾ സമ്മതിച്ചു. ജയിലിൽ നിന്ന് പുറത്തുവന്നശേഷം വാട്ടർടാങ്കിന് മുകളിൽ കയറിനിന്ന് തോർത്തുകൾ കെട്ടിയിട്ടാണ് ഇയാൾ പുറത്തിറങ്ങിയത്. ഇതിനായി രണ്ടുമണിക്കൂറോളം സമയമെടുത്തു. പിന്നീട് മുളങ്കമ്പിൽ തുണി കെട്ടിയാണ് ഇയാൾ പുറത്തേക്ക് ചാടുന്നത്.ബ്ലയ്ഡ് ലഭിച്ചത് ജയിൽ അടുക്കളയിലെ ജോലിക്ക് പോയ അന്തേവാസിയിലൂടെയെന്നും വെളിപ്പെടുത്തി.
അരിഭക്ഷണം ഒഴിവാക്കി ശരീര ഭാരം കുറച്ചു. മാസങ്ങളായി വ്യായാമം ചെയ്തു. ചോറ് കഴിച്ചിരുന്നില്ല. ഡോക്ടറുടെ അടുത്തുനിന്ന് എഴുതി വാങ്ങി ചപ്പാത്തി മാത്രം കഴിച്ചു. ശരീരഭാരം പകുതിയായി കുറച്ചു. ജയിൽ കമ്പി മുറിക്കാനുള്ള ആയൂധം നേരത്തെ എത്തിച്ചിരുന്നുവെന്നും ഗോവിന്ദച്ചാമി പോലീസിൽ മൊഴി നൽകി.
പത്താം ബ്ലോക്കിലെ 19-ാം സെല്ലിലാണ് ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരുന്നത്. താൻ ജയിൽ ചാടുമെന്ന് ഗോവിന്ദച്ചാമി സഹതടവുകാരോട് പറഞ്ഞിരുന്നുവത്രേ.
Discussion about this post