ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാമത്തെ ടെസ്റ്റ് മത്സരം സമനില ഫലം ഇന്ത്യയെ സംബന്ധിച്ച് ജയത്തിന് തുല്യമായ ഫലം കിട്ടിയത് എന്ന് പറയാം. തോൽവി ഉറപ്പിച്ച ടെസ്റ്റിൽ നിന്ന് ഇന്ത്യ കരകയറി വന്നത് ആരാധകരെ ആവേശത്തിലാഴ്ത്തി. തുടക്കത്തിൽ തന്നെ റൺ ഒന്നും നടക്കാതെ 2 വിക്കറ്റുകൾ നഷ്‌ടമായ ഇന്ത്യ പിന്നെ രാഹുൽ- ഗിൽ സഖ്യത്തിന്റെയും ശേഷം ജഡേജ- സുന്ദർ സഖ്യത്തിന്റെയും പിൻബലത്തിലാണ് സമനില നേടിയത്.
സമനില നേട്ടത്തിന് പിന്നാലെ ഏവരും മറന്ന് പോകാതെ അനുസ്മരിക്കേണ്ട ഒരു പേരിനെക്കുറിച്ച് ഗൗതം ഗംഭീർ പറയുകയാണ്, മറ്റാരുടെയും അല്ല ഋഷഭ് പന്തിന്റെ തന്നെ. ആദ്യ ഇന്നിങ്സിൽ ഒരു ഷോട്ട് കളിക്കുന്നതിനിടെ കാൽവിരലിന് പരിക്കേറ്റ താരം റിട്ടയേർഡ് ഹർട്ട് ആയി മടങ്ങുകയും ശേഷം ഏവരെയും ഞെട്ടിച്ചുകൊണ്ട് പിറ്റേ ദിവസം ടീമിന് ആവശ്യമുള്ളപ്പോൾ ബാറ്റ് ചെയ്യാൻ ഇറങ്ങുകയും ആയിരുന്നു. മുടന്തി ആണെങ്കിലും ക്രീസിൽ എത്തി മനോഹര ഇന്നിംഗ്സ് കളിച്ച ഇംഗ്ലണ്ട് ആരാധകർ ഉൾപ്പടെ നിറകൈയടികളോടെയാണ് സ്വീകരിച്ചതും യാത്രയാക്കിയതും.
എന്തായാലും ഇന്നലെ ആഗ്രഹിച്ച ഫലം ഇന്ത്യക്ക് കിട്ടിയതിന് പിന്നാലെ ഗംഭീർ പറഞ്ഞത് ഇങ്ങനെ:
“ഈ ടെസ്റ്റ് ടീമിന്റെ അടിത്തറ ഈ ടെസ്റ്റ് മത്സരത്തിൽ ഋഷഭ് പന്ത് ചെയ്ത കാര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. നിങ്ങൾ ഈ ഡ്രസ്സിംഗ് റൂമിന് മാത്രമല്ല പ്രചോദനം നൽകിയത്, അടുത്ത തലമുറയ്ക്കും പ്രചോദനം നൽകി, ഇതാണ് നിങ്ങൾ ചെയ്തത്, നിങ്ങൾക്കും മുഴുവൻ ഡ്രസ്സിംഗ് റൂമിനും വേണ്ടി നിങ്ങൾ സൃഷ്ടിച്ച പൈതൃകമാണിത്.”
അതേസമയം അടുത്ത ടെസ്റ്റിൽ പന്ത് കളിക്കില്ല എന്ന് ഗംഭീർ സ്ഥിതീകരിച്ചിട്ടുണ്ട്.
GAUTAM GAMBHIR TO RISHABH PANT:
“You have not only inspired this dressing room, you have inspired the next Generation, this is what you have done, that is the legacy you have created for yourself and for entire dressing room”. pic.twitter.com/hKTV9DzYBy
— Johns. (@CricCrazyJohns) July 28, 2025
Discussion about this post