അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിച്ചിട്ടുള്ള ഏറ്റവും നിർഭയനായ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരിൽ ഒരാളായി സൗരവ് ഗാംഗുലി കണക്കാക്കപ്പെടുന്നു. എന്നാൽ ഒരിക്കൽ അതെ നിർഭയമായ ഗാംഗുലി സഹതാരങ്ങൾ കാരണം കരഞ്ഞ ഒരു സംഭവം ഉണ്ടായിട്ടുണ്ട്. യുവരാജ് സിംഗ്, ഹർഭജൻ സിംഗ്, വീരേന്ദർ സെവാഗ് തുടങ്ങിയ സഹതാരങ്ങൾ ആസൂത്രണം ചെയ്ത ഒരു പ്രാങ്കിലാണ് സംഭവം നടക്കുന്നത്.
‘കൊൽക്കത്തയുടെ രാജകുമാരൻ’ എന്നറിയപ്പെടുന്ന സൗരവ് ഗാംഗുലി ഏറ്റവും മികച്ച ഇന്ത്യൻ നായകന്മാരിൽ ഒരാളാണ്. ലോകകപ്പ് നേട്ടം ഇല്ല എന്ന കുറവ് മാത്രമാണ് ക്യാപ്റ്റൻസിയിൽ ആകെ പറയാനുള്ള പോരായ്മ. ഇന്ന് ഇതിഹാസങ്ങളായി മാറിയ യുവ പ്രതിഭകളെ വളർത്തിയതിന് ഇന്ത്യൻ ക്രിക്കറ്റ് അദ്ദേഹത്തോട് കടപ്പെട്ടിരിക്കുകയാണ്.
അടുത്തിടെ ഒരു അഭിമുഖത്തിൽ യുവരാജ് സിങ്ങിനോട് തന്റെ മികച്ച ക്യാപ്റ്റനെക്കുറിച്ച് ചോദിച്ചപ്പോൾ, സൗരവ് ഗാംഗുലിയുടെ കീഴിൽ കളിച്ചിട്ടുണ്ടെന്നും അദ്ദേഹം ധാരാളം പിന്തുണ നൽകിയെന്നും യുവി പറഞ്ഞു. ഗാംഗുലി നൽകിയ പിന്തുണ കാരണം ഗുണങ്ങൾ ഉണ്ടായെന്നും എംഎസിൽ നിന്നോ വിരാടിൽ നിന്നോ ആ പിന്തുണ ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നിരുന്നാലും, സ്പോർട്സ് തക് യൂട്യൂബിലെ ഒരു വീഡിയോയിൽ, 2005-ൽ പാകിസ്ഥാനെതിരായ ഒരു പ്രധാന മത്സരത്തിന് മുമ്പ് ഗാംഗുലിയെ തങ്ങൾ പ്രാങ്ക് ചെയ്ത സംഭവം ഓർമിപ്പിച്ചു. “മത്സരത്തിന്റെ തലേന്ന് രാത്രിയിൽ ദാദയെ കളിയാക്കാൻ ഭാജി ഒരു പദ്ധതി തയ്യാറാക്കി, അത് ഞങ്ങൾ ഒരു (വ്യാജ) ടൈംസ് ഓഫ് ഇന്ത്യ പത്രമിറക്കി. അതിൽ ദാദയുടെ സഹതാരങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിവാദ പ്രസ്താവനകൾ കുറെ എഴുതി ‘യുവി ധാരാളം പാർട്ടികൾ നടത്തുന്നു, ഹർഭജൻ തന്റെ കളിയെക്കുറിച്ച് ഗൗരവമുള്ളവനല്ല, രാഹുൽ (ദ്രാവിഡ്) എന്നെ പിന്തുണയ്ക്കുന്നില്ല, സച്ചിൻ (ടെണ്ടുൽക്കർ) അയാൾക്കുവേണ്ടി മാത്രമാണ് കളിക്കുന്നു’ . ഇങ്ങനെ എഴുതിയ പത്രം തയാറാക്കി.” യുവി പറഞ്ഞു.
“ഞങ്ങൾ ഷീറ്റ് ദാദയുടെ അടുത്തേക്ക് കൊണ്ടുപോയി, ഹർഭജൻ ആകട്ടെ, പത്രത്തിൽ ഗാംഗുലി പറഞ്ഞ കാര്യങ്ങൾ കാരണം ടീം അദ്ദേഹത്തിന് വേണ്ടി കളിക്കാൻ പോകുന്നില്ലെന്നും ഞങ്ങൾ പോകുകയാണെന്നും പറഞ്ഞു.” യുപി പറഞ്ഞു.
“പെട്ടെന്ന് ദാദയുടെ മുഖം ചുവന്നു, ‘ഞാൻ അത്തരമൊരു പ്രസ്താവന നൽകിയെന്ന് തെളിഞ്ഞാൽ എന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് രാജിവയ്ക്കും’ എന്നൊക്കെ പറയാൻ തുടങ്ങി, ദാദ ശരിക്കും വളരെയധികം സമ്മർദ്ദത്തിലായി,” അദ്ദേഹം കൂട്ടിച്ചേർത്തു.
“അപ്പോൾ രാഹുൽ ദ്രാവിഡിന് അദ്ദേഹത്തോട് സഹതാപം തോന്നി, അത് ‘ഏപ്രിൽ ഫൂൾ ‘ തമാശയാണെന്ന് ഗാംഗുലിയോട് പറഞ്ഞാത്തോടെയാണ് ദാദ ശാന്തനായത്.” യുവരാജ് ഓർത്തു.
താൻ മനസ്സിൽ പോലും വിചാരിക്കാത്ത കാര്യങ്ങൾ പത്രത്തിൽ എഴുതി വന്നതിലും ടീം അംഗങ്ങൾക്ക് തന്നോട് ദേഷ്യം ആണെന്ന് തോന്നിയതിനാലും തനിക്ക് അന്ന് കരച്ചിൽ വന്നെന്ന് ഗാംഗുലി പറഞ്ഞിരുന്നു. എന്തായാലും പ്രാങ്ക് ഒകെ കഴിഞ്ഞ് നടന്ന ആ പോരാട്ടത്തിൽ ഇന്ത്യ ജയിച്ചു കയറി.
Discussion about this post